കോഴിക്കോട് : വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയയിൽ പ്രസിദ്ധീകരിച്ച കുടുംബബന്ധങ്ങളുടെ ഊഷ്മളതയെ എടുത്തുകാണിക്കുന്ന വാർത്തയ്ക്കും ‘പ്രകൃതിയും മനുഷ്യനും’ എന്ന ആശയം ഉൾക്കൊള്ളുന്ന ഫോട്ടോയ്ക്കുമാണ് പുരസ്കാരം നൽകുന്നത്.
വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ ഫോട്ടോ കോപ്പിയും 300 പിക്സൽ റസലൂഷൻ ഉള്ള 5 എം.ബി. യിൽ കവിയാത്ത ഇമേജ് സൈസിൽ ഉള്ള ഫോട്ടോകൾ അടിക്കുറിപ്പ് സഹിതവും [email protected] എന്ന ഇ-മെയിൽ ഐഡി യിൽ അയക്കണം. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ബയോഡാറ്റയും വാർത്തയും ഫോട്ടോയും അച്ചടിച്ചു വന്ന പത്രത്തിൻ്റെ കോപ്പിയും ഡിജിറ്റൽ കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും ഇതിൻ്റെ കൂടെ അറ്റാച്ച് ചെയ്യണം. 11,111 രൂപ വീതവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മെയ് 31 ന് മുൻപ് സെക്രട്ടറി, വിശ്വസംവാദകേന്ദ്രം, ഒന്നാം നില, കേസരി ഭവൻ, ചാലപ്പുറം, കോഴിക്കോട് – 2 എന്ന വിലാസത്തിൽ എൻട്രികൾ (ഹാർഡ് കോപ്പി) ലഭിക്കണം.
കൂടുതൽ വിവരത്തിന് പി.ടി ശ്രീലേഷ് : 8592072082, രാജേഷ് : 89218 47936 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Discussion about this post