നിശ്ചയദാർഢ്യവും സമയനിഷ്ഠയുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു സ്വരാജ് ശങ്കുണ്ണി പിള്ള എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ശ്രീ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. മാധ്യമ ഉടമസ്ഥൻ എന്ന നിലയിൽ മാത്രമല്ല വിവിധ വ്യാവസായിക മേഖലകളിൽ തന്റേതായ രീതിയിൽ വിജയം കൈവരിച്ച പ്രതിഭാധനൻ ആയിരുന്നു അദ്ദേഹമെന്ന് അദ്ദേഹം അനുസ്മരിച്ചു.
വ്യവസായ രംഗത്ത് മാത്രമല്ല ദേശബന്ധുവിൽ വാർത്തകൾ നൽകുന്നതിലും അദ്ദേഹം തന്റെ സ്വതസിഡമായ കൃത്യത പാലിച്ചിരുന്നു.
വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച മഹർഷി നാരദ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണവും ദേശബന്ധു അവാർഡ് ദാന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ തോമസ് ജേക്കബ്.
അക്ഷര നഗരിയുടെ അഭിമാനമായ തോമസ് ജേക്കബ് സാറിനെ വിശ്വാസം വാദ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ശ്രീ എം രാജശേഖര പണിക്കർ ആദരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ തേക്കിൻകാട് ജോസഫ് അധ്യക്ഷനായിരുന്നു.
വിശ്വാസംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ എം രാജശേഖര പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേശബന്ധു അവാർഡ് ജേതാക്കളായ വി ആർ അരുൺ കുമാർ (മാതൃഭൂമി) ഗോകുൽ രമേശ് (ന്യൂസ് മലയാളം) എന്നിവർക്ക് അദ്ദേഹം അവാർഡുകൾ നൽകി.
റിട്ട.കേണൽ എസ് ഡിന്നി രാഷ്ട്ര സുരക്ഷയും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യകാരി സദസ്യൻ ശ്രീ എൻ ശങ്കർ റാം ആശംസകൾ അർപ്പിച്ചു സംസാരിച്ചു
Discussion about this post