കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ കൺവീനർ ഗഗൻ മഹോത്ര, മുഖ്യ രക്ഷാധികാരി രവികുമാർ അയ്യർ എന്നിവർ പുരസ്‌കാരം സമർപ്പിച്ചു. അന്താരാഷ്‌ട്രതലത്തിൽ നടത്തിവരുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും സംഭാവന നൽകിയ ഭാരതത്തിലെ അസാധാരണ വ്യക്തികൾക്കുള്ള അംഗീകാരമാണിത്.
സംസ്കാരവും മൂല്യങ്ങളും ഉൾകൊള്ളുന്ന ഭാരതത്തിന്റെ സനാതന ധർമ്മം പഠിക്കാനും പഠിപ്പിക്കാനും നമ്മൾ തയ്യാറാകണമെന്നും സ്വാമി വിവേകാനന്ദന്റെ ജീവിതം നൽകുന്ന സന്ദേശം അതാണെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
“ലോകത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാൻ അമ്മയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ധാരാളം നല്ല കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാണ്,” “ഈ കുട്ടികൾ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. കുട്ടികൾ അമ്മയെ ശ്രദ്ധിക്കുന്നു, അമ്മ കുട്ടികളെ ശ്രദ്ധിക്കുന്നു. അതിനാൽ ഈ അവാർഡ് അവർക്കെല്ലാവർക്കും സമർപ്പിക്കാൻ അമ്മ ആഗ്രഹിക്കുന്നു.”അമ്മ തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post