തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബാലരാമപുരം മാളോട്ട് ശ്രീഭദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ വി. ഹരികുമാര്‍, വി.ജെ. രാജമോഹന്‍, അജിത്കുമാര്‍, ഖജാന്‍ജി അനില്‍കുമാര്‍, ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ബിജു ബി.എസ്, ദക്ഷിണ കേരള ഉപാധ്യക്ഷന്‍മാരായ സന്തോഷ്, സുരേന്ദ്രന്‍, സഹകാര്യദര്‍ശിമാരായ രാമനാഥന്‍, ശ്രീകുമാര്‍ എസ്, ഖജാന്‍ജി ശശികുമാര്‍, ഭഗിനി പ്രമുഖ രമാദേവി, സഹഭഗിനി പ്രമുഖ കൃഷ്ണപ്രിയ എന്നിവര്‍ പങ്കെടുത്തു. വീരമൃത്യുവരിച്ച മദ്രാസ് റെജിമെന്റിലെ ധീരജവാന്‍ യു. വിനോദിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നിര്‍വാഹക സമിതി ആരംഭിച്ചത്.
ഇന്ന് രാവിലെ 9.30ന് അരുവിപ്പുറം ക്ഷേത്രം മഠം സെക്രട്ടറി ശ്രീമദ് സ്വാമി സാന്ദ്രാനന്ദ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. നാളെ രാവിലെ 10.45ന് നടക്കുന്ന പൊതുസഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post