തിരുവനന്തപുരം: കേരളത്തിലെ പിഎഫ്ഐ മതതീവ്രവാദ ശക്തിയായി തഴച്ചു വളർന്നിട്ടും എന്താണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പിഎഫ്ഐയെ നിരോധിച്ച് നടപടിയെടുത്തത് കേന്ദ്രസർക്കാരാണ്, ഇപ്പോഴും കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പല രൂപത്തിൽ സജീവമാണ് അതിനെതിരെ എന്ത് നടപടിയാണ് സിപിഎം സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മും ബിജെപിയും കേഡർ സ്വഭാവമുള്ള പാർട്ടിയാണ് സിപിഎമ്മിന് വികസനമെന്നാൽ അവരുടെ കേഡർമാരുടെ വികസനമാണ് ബിജെപിക്ക് നാടിൻറെ പുരോഗതിയാണ്. എൽഡിഎഫ് യുഡിഎഫും മാറിമാറി പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു അക്രമം അഴിമതി, പ്രീണനം, ദേശവിരുദ്ധത, എന്നിവയുടെയും രാജ്യവിരുദ്ധ നരേറ്റിവകളുടെയും കേന്ദ്രമായി കേരളം മാറുന്നു.
വികസിത ഭാരതത്തിനായി നരേന്ദ്രമോദിജി മുന്നോട്ടുവച്ചത് മൂന്ന് കാര്യങ്ങളാണ് അഴിമതി വിരുദ്ധ ഭരണം വിവേചനം ഇല്ലാത്ത ഭരണം വോട്ടുബാങ്ക് രാഷ്‌ട്രീയം അവസാനിപ്പിച്ചിട്ടുള്ള ഭരണം. 145 കോടി ജനങ്ങൾക്കുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം അവതരിപ്പിച്ചത്. വികസിത ഭാരതം എന്നത് വികസിത കേരളത്തിലൂടെയാണ് യാഥാർത്ഥ്യമാകുന്നത് ദക്ഷിണ ഭാരതത്തിലെ സംസ്ഥാനങ്ങൾ വികസിക്കാതെ വികസ ഭാരതം ഉണ്ടാവില്ല. വിവിധ സംസ്കാരങ്ങളുടെ കേന്ദ്രമായ കേരളത്തിന് വികസിത ഭാരതം അടിസ്ഥാനപ്പെടുത്തിയ മാറ്റം അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് തിരി തെളിയിച്ചപ്പോൾ ഞാൻ മനസ്സിൽ ഓർത്തത് പ്രസ്ഥാനത്തിനായി ജീവൻ നൽകിയ നൂറുകണക്കിന് ബലിദാനികളെയാണ് അവർക്ക് പ്രണാമം അർപ്പിക്കുന്നു. മന്നത്ത് പത്മനാഭനും ശ്രീനാരായണ ഗുരുവിനും അയ്യൻകാളിക്കും പണ്ഡിറ്റ് കറുപ്പനും ജന്മം നൽകിയ ഈ കേരള നാടിനെ വണങ്ങുന്നു. വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ഭാഷ്യം രചിച്ച ആദ്യ ശങ്കരന്റെ ജന്മഭൂമി അദ്ദേഹത്തിൻറെ പാദങ്ങളിൽ നമസ്കരിക്കുന്നു.
കഴിഞ്ഞ 15 വർഷമായി പലതവണ കേരളത്തിൽ വന്ന് ഇവിടുത്തെ രാഷ്‌ട്രീയം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം വലിയൊരു സമ്മേളനം നടത്തുന്ന ബിജെപിയുടെ ഭാവി കരുത്തുറ്റാണ്, ശോഭനമാണ്. ഈ കാര്യാലയത്തിന്റെ ഭൂമി പൂജയ്‌ക്കും ഉദ്ഘാടനത്തിനും എനിക്ക് എത്താൻ സാധിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന് അതിന് നന്ദി അറിയിക്കുന്നു. ശ്രീപത്മനാഭനോട് ഞാൻ പ്രാർത്ഥിക്കുന്നു സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കഴിയുമ്പോൾ നിയമസഭയിലേക്കും ലോക്സഭയിലേക്കും ധാരാളം ആളുകളെ വിജയിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തട്ടെ എന്ന്.
മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് കാര്യാലയം എന്നത് അവരുടെ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം മാത്രമാണ് ബിജെപിയെ സംബന്ധിച്ച് ഓരോ കാര്യാലയവും ക്ഷേത്രം പോലെ പവിത്രമാണ്. ആദർശത്തിന്റെ ഇരിപ്പിടമാണ് കാര്യാലയങ്ങൾ, പ്രവർത്തകരില്ലാതെ പാർട്ടി ഇല്ല ബിജെപിക്ക് എല്ലാമെല്ലാം പ്രവർത്തകരാണ്. കേരളത്തിൻറെ നിയമസഭയിലേക്ക് പ്രതിനിധികളെ അയക്കുന്നതിലും വലിയ പ്രവർത്തനമാണ് വികസിത കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനമെന്നും അമിത് ഷാ പറഞ്ഞു.
ഭാരതത്തെ സുരക്ഷിതരാഷ്‌ട്രമാക്കി മാറ്റി 2026 മാർച്ച് ആകുമ്പോഴേക്കും നക്സൽ മോചിത രാജ്യമായി ഭാരതം മാറും. ഭീകരതയെ ഇല്ലാതാക്കാനും അവർക്ക് മറുപടി നൽകാനും ബിജെപിക്ക് മാത്രമേ കഴിയൂ ഉറിയിൽ നമ്മൾ സർജിക്കൽ സ്ട്രൈക്ക് കൊണ്ട് മറുപടി നൽകി പെഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദുറിലൂടെ ഭീകരവാദികളുടെ വീട്ടിലെത്തി മറുപടി നൽകി.
മുടങ്ങിക്കിടന്ന പല പദ്ധതികളും മോദി സർക്കാർ ജീവൻ നൽകി മുന്നോട്ടു കൊണ്ടുപോയി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാമക്ഷേത്രം നിർമ്മിച്ചതും വകഭേദഗതി ബിൽ കൊണ്ടുവന്നതും മുത്തലാഖ് അവസാനിപ്പിച്ചതും മോദി സർക്കാരാണ് എന്നാൽ എൽഡിഎഫും യുഡിഎഫും ഇതിനെല്ലാം എതിർത്തു. 70 കോടി ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും വീടും ഇൻഷുറൻസ് പരിരക്ഷയും സൗജന്യ റേഷനും നൽകി മോദി സർക്കാർ സമ്പദ് വ്യവസ്ഥയിൽ ലോകത്തെ പതിനൊന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് രാജ്യത്തെ മോദിജി എത്തിച്ചു.
മോദിജി വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് പോർട്ട് രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ₹4,000 കോടി ചിലവുള്ള പദ്ധതികൾ കേന്ദ്രം നടപ്പിലാക്കുന്നു. ₹1,800 കോടി ചിലവഴിച്ച് ഡ്രൈ ഡോക്ക് കൊച്ചിയിൽ നിർമ്മിച്ചിരിക്കുന്നു. ദേശീയപാത വികസനത്തിനായി 2019 മുതൽ ഇതുവരെ ₹41,401 കോടി വിനിയോഗിച്ചു. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ച് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നു. കോൺഗ്രസ് കാലത്ത് വാർഷിക റെയിൽവേ ബജറ്റ് ₹372 കോടി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് എട്ട് മടങ്ങ് വർദ്ധിച്ചു – ₹3,042 കോടി (2025-26).
കേരളത്തിലെ റെയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതവൽക്കരിച്ചു. ഇതിനായി ₹3,000 കോടി രൂപയാണ് കേന്ദ്രം ചിലവഴിച്ചത്. പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 38 ലക്ഷം കർഷകർക്ക് ആറായിരം രൂപ വീതം ലഭിക്കുന്നു. ₹10,547.51 കോടി ഇതിനകം നൽകി കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സഹായമായി പി.എം.എം.എസ്.വൈ. പദ്ധതിയിലൂടെ സുരക്ഷാ കിറ്റുകൾ വാങ്ങാനും ബോട്ടുകൾ നവീകരിക്കാനും ഫിഷ് ഫാമുകൾക്കുമായി ₹1,358.10. ആരോഗ്യ രംഗത്ത് ₹7,434 കോടി (2014 മുതൽ).
അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 2.55 കോടി ആയുഷ്മാൻ ഭാരത് അക്കൗണ്ടുകൾ. ജൽജീവൻ മിഷനിൽ ₹7,955 കോടി – 22 ലക്ഷം വീടുകൾക്ക് കുടിവെള്ളം. മുദ്ര ലോൺ വഴി ₹1.16 ലക്ഷം കോടി 1.69 കോടി അക്കൗണ്ടുകളിലേക്ക്. പി.എം ആവാസ് യോജന നഗര മേഖലയിൽ— 1.31 ലക്ഷം വീട്. ഗ്രാമ മേഖലയൽ 34,271 വീട്.
പി.എം കൗശൽ വികാസ് യോജനയിൽ കേരളത്തിൽ 3 ലക്ഷം പേർ ചേർന്നു. 2.73 ലക്ഷം പേർ പരിശീലനം നേടി. 2.07 ലക്ഷം പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post