തിരുവനന്തപുരം: രാമായണത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ച് വരുന്നതായി ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ പാരായണ മാസാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഇടപ്പഴനി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന വിശ്വാസത്തിലാകാം കര്‍ക്കിടക മാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ കല്പിച്ചത്.
രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമയണം. ശുദ്ധവും സദാചാരനിഷ്ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം വെറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് മല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സുകുമാരാനന്ദ സ്വാമികള്‍, സ്വാമി സുധീര്‍ ചൈതന്യ, എന്നിവര്‍ സംസാരിച്ചു.
Discussion about this post