തിരുവനന്തപുരം: നമ്മുടെ കുടുംബവ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തി ശിഥിലമാക്കാന്‍ ചില രാഷ്‌ട്രീയ ശക്തികള്‍ ഗൂഢാലോചന നടത്തുന്ന കാര്യം നാം തിരിച്ചറിയണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍.
ഭാരതീയ വിചാരകേന്ദ്രവും കാട്ടാക്കട പങ്കജകസ്തൂരി മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിച്ച രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ കുടുംബവും യുവതയും എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ സംവിധാനത്തെയും നമ്മുടെ പൈതൃകത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്, അദ്ദേഹം പറഞ്ഞു.
വ്യക്തികളിലും കുടുംബങ്ങളിലും സമാധാന അന്തരീക്ഷം വളര്‍ത്തുന്നതിനുള്ള ജീവിതധര്‍മ്മവും സാമൂഹിക ധര്‍മ്മവും രാഷ്‌ട്രധര്‍മ്മവും ഉള്‍കൊണ്ട് യുവതലമുറയെ വളര്‍ത്തി എടുക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ ആമുഖപ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
വിഷയാവതരണങ്ങളില്‍ ശ്രീചിത്രതിരുന്നാള്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ന്യൂറോ സര്‍ജിക്കല്‍ വിഭാഗം മേധാവി ഡോ. എച്ച് വി ഈശ്വര്‍, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, ചിന്മയ മിഷന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സ്വാമി സുധീര്‍ ചൈതന്യ എന്നിവര്‍ സെമിനാറില്‍ ക്ലാസുകള്‍ നയിച്ചു. സെമിനാറില്‍ ഡോ. വിജയകുമാരന്‍ നായര്‍, ഡോ. ലക്ഷ്മിവിജയന്‍ വി.ടി, ആര്‍. ശശീന്ദ്രന്‍, ജയന്‍ കാട്ടാക്കട, വിജുകുമാര്‍, സന്തോഷ് കാട്ടാക്കട എന്നിവര്‍ സംസാരിച്ചു.
Discussion about this post