ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍, കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് ശരിയായ കൃഷിരീതിയും മൃഗസംരക്ഷണവും ഉപാധിയാക്കണം. ഭാരതീയ കാര്‍ഷിക സമ്പ്രദായത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം സ്വീകരിക്കണം. അതോടൊപ്പം മൃഗസംരക്ഷണം ഉള്‍പ്പെടെയുള്ള സമ്മിശ്ര കൃഷി സ്വീകരിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ജ്യേഷ്ഠ പശു വൈദ്യ പ്രതിഷ്ഠാന്റെ 28-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് തപാഡിയ നാട്യ മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതീയ കൃഷിയുടെ ഒരു ആധുനിക രൂപം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ കാര്‍ഷിക സ്വാശ്രയത്വത്തിലേക്ക് നീങ്ങാന്‍ കഴിയൂ എന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. സ്വന്തം വേദന പുറത്തുപറയാനാകാത്ത, വൈദ്യപരിശോധനയ്ക്ക് വിധേയാമാക്കാനാകാത്ത മൃഗപക്ഷി ഗണങ്ങളെയം സുഖപ്പെടുത്താനുള്ള കല ഭാരതത്തിന് പണ്ടേ വശമാണ്. പുരാതന മൃഗചികിത്സകനായ ശാലിഹോത്രന്‍ കുതിരയുടെ പ്രായത്തെയും ഗുണങ്ങളെയും കുറിച്ചുള്ള ശാസ്ത്രം വികസിപ്പിച്ചു. അറിവിന്റെ ഈ പാരമ്പര്യം നമുക്ക് അഭിമാനകരമാണ്., അദ്ദേഹം പറഞ്ഞു.
ആവശ്യാനുസരണം പാശ്ചാത്യ സാങ്കേതികവിദ്യയും ആധുനികതയും സ്വീകരിക്കുകയും ഭാരതീയ രീതി അനുസരിച്ച് കൃഷിയും മൃഗസംരക്ഷണവും ഏകോപിപ്പിക്കുകയും ചെയ്താല്‍ കര്‍ഷകന് പ്രയോജനം ലഭിക്കും. നാടന്‍ കന്നുകാലികളിലും പരമ്പരാഗത കാര്‍ഷിക സമ്പ്രദായത്തിലും ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
വെറ്ററിനറി സയന്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വരയും പരിപാടിയില്‍ ആദരിച്ചു. ജ്യേഷ്ഠ പശു വൈദ്യ പ്രതിഷ്ഠാന്‍ പ്രസിഡന്റ് ഡോ. അശോക് ദിവാന്‍ പങ്കെടുത്തു.






Discussion about this post