നാഗ്പൂർ: ആർ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് സപ്തംബർ 5 മുതൽ 7 വരെ രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുമെന്ന് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു. രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദുപരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാൻ സംഘ്, വിദ്യാ ഭാരതി, ബിഎംഎസ് തുടങ്ങി ആർഎസ്എസ് ആശയത്തിൽ പ്രചോദിതരായ വിവിധ മേഖലകളിലെ 32 സംഘടനകളിൽ നിന്ന് നിശ്ചയിക്കപ്പെട്ട കാര്യകർത്താക്കൾ ബൈഠക്കിൽ പങ്കെടുക്കും.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാർ തുടങ്ങിയവരും പങ്കെടുക്കും.
Discussion about this post