ഭോപ്പാല്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് -ഐഎല്‍ഒ, ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഭോപ്പാലില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴില്‍മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പുതിയ നയം രൂപീകരിക്കുന്നതിനും വേണ്ടിയുള്ള ത്രികക്ഷിവേദിയായ ഐഎല്‍ഒ 2015 ലാണ് അവസാനമായി വിളിച്ചുചേര്‍ത്തത്. തൊഴിലാളി – തൊഴിലുടമ – സര്‍ക്കാര്‍ പ്രതിനിധികളുടെ സംയുക്ത വേദിയായ ഐഎല്‍ഒ തൊഴിലാളികളുടെ പാര്‍ലമെന്റാണ്.
പാര്‍ലമെന്റ് പാസാക്കിയ നാല് കോഡുകളില്‍ വേജ് കോഡും സോഷ്യല്‍ സെക്യൂരിറ്റി കോഡും അടിയന്തരിമായി നടപ്പാക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റ് രണ്ട് കോഡുകളായ തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹ ചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കോഡും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡും ഭേദഗതികളോടെ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യോഗത്തില്‍ ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ അദ്ധ്യക്ഷനായി.
ദേശീയ ജനറല്‍ സെക്രട്ടറി രവിന്ദ്ര ഹിംതെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ് ദേശീയസമ്മേളനം 2026 ഫെബ്രുവരി ആറു മുതല്‍ എട്ടുവരെ ഒറീസയിലെ പുരിയില്‍ നടത്താനും യോഗം തീരുമാനിച്ചു.
Discussion about this post