ന്യൂദല്‍ഹി: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആദ്യ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം. 26 മുതല്‍ 28 വരെ വൈകിട്ട് 5.30ന് ന്യൂദല്‍ഹി വിജ്ഞാന്‍ഭവനിലെ സദസിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന പേരിലാണ് സംവാദ പരമ്പര സംഘടിപ്പിക്കുന്നത്. നൂറ് വര്‍ഷമായി തുടരുന്ന ആര്‍എസ്എസ് പ്രവര്‍ത്തനവും മുന്നോട്ടുള്ള കാഴ്ചപ്പാടുകളും സര്‍സംഘചാലക് അവതരിപ്പിക്കും. വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുക. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലും സമാനമായ രീതിയില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സംവാദ പരമ്പരയില്‍ സര്‍സംഘചാലക് പങ്കെടുക്കും.
Discussion about this post