തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നതിന്റെ ഭാഗമായി “ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ” എന്ന ആശയം മുൻനിർത്തി സ്റ്റുഡൻ്റ്സ് ആൻ്റ് യൂത്ത് ലീഡേഴ്സ് കോൺഫറൻസ് ഈ മാസം 30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്സിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന കോൺഫറൻസിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥി യുവജന നേതാക്കന്മാർ പങ്കെടുക്കും.
സ്റ്റുഡൻ്റ്സ് ആൻ്റ് യൂത്ത് ലീഡേഴ്സ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086488168
Discussion about this post