തിരുവനന്തപുരം: പരാജയങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാത്തവരായി യുവതലമുറ മാറിയെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ലഹരിയിലേക്കും അക്രമത്തിലേക്കും യുവതലമുറ വഴിമാറിയതായും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതി സംഘടിപ്പിച്ച ഡോ. ബി. എസ്. ഹരിശങ്കര്‍ സ്മാരക പ്രഭാഷണത്തില്‍ ഇന്നത്തെ കേരളം ചില ആലോചനകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ നിലവാരം തന്നെ തകര്‍ച്ചയിലേക്ക് മാറി. വിജയശതമാനം മാത്രം ലക്ഷ്യമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗവും തകര്‍ച്ചയിലാണ്. അതിന് ഉദാഹരണമാണ് ഡോ. ഹാരീസ് ചിറക്കലിനെ പോലുള്ളവരുടെ വെളിപ്പെടുത്തലെന്നും ജേക്കബ് തോമസ് പറഞ്ഞു. രോഗമുള്ള മുഖ്യമന്ത്രിവരെ ചികിത്സതേടി പോകുന്നത് അമേരിക്കയിലാണ് ഇവിടുത്തെ ആരോഗ്യ മേഖലയുടെ തകര്‍ച്ചയെയാണ് ഇതു കാണിക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ പൗരാണികതയ്‌ക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. ബി. എസ്. ഹരിശങ്കറെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികളിലെല്ലാം വസ്തുനിഷ്ഠമായി പഠിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംവാദവും ചര്‍ച്ചയും നടന്നു. ഡോ. ഇ. ബാനര്‍ജി സ്വാഗതവും ഡോ. രാജീ ചന്ദ്ര നന്ദിയും പറഞ്ഞു.
Discussion about this post