കോഴിക്കോട്: പി.പി. മുകുന്ദന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം എം.എസ്. സുനില്‍ ടീച്ചര്‍ക്ക്.
13ന് രാവിലെ 10 മണിക്ക് കെ.പി. കേശവമേനോന്‍ ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് അളകാപുരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. രാജ്യസഭാ അംഗം സി. സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയും വനവാസികളുടേയും ദിവ്യാംഗരുടെയും ഉന്നമനത്തിനായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമൂലം സമൂഹത്തിന് മാതൃകയായ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ഗുരുവായൂരപ്പന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സുമതി ഹരിദാസ്, സാഹിത്യകാരി സുമിത്ര ജയപ്രകാശ്, അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഇന്ത്യാ ബുക്സ് ടി.കെ. സുധാകരന്‍, പാരഗണ്‍ ഗ്രൂപ്പ് സിഇഒ സുമേഷ് ഗോവിന്ദ് എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ സുമതി ഹരിദാസ്, സുമിത്ര ജയപ്രകാശ്, പി. ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.വി. സുധീര്‍, അഡ്വ. നിധിന്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post