അങ്കമാലി: വനവാസി കല്യാണാശ്രമം അഖില ഭാരത വിശേഷ് പ്രകല്‍പ് പ്രമുഖ് കെ.കെ. സത്യന്‍ (58) അന്തരിച്ചു. മൂക്കന്നൂര്‍ അഴകത്ത് കല്ലാട്ട് കൃഷ്ണന്‍കുട്ടിയുടെയും അമ്മിണിയുടെയും മകനാണ്. 1967ല്‍ ജനിച്ച സത്യന്‍ 1980ല്‍ ആഴകം മംഗലപുരം ശാഖയുടെ സ്വയംസേവകനായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. കാലടി ശ്രീശങ്കര കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലടി താലൂക്കിന്റെ ബൗദ്ധിക് പ്രമുഖായി.
1989ല്‍ വനവാസി വികാസ കേന്ദ്രം പ്രചാരകനായി ത്രിപുരയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സിന്ധു. മക്കള്‍: അഞ്ജിത, ആദിത്യകുമാര്‍. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂക്കന്നൂര്‍ ശങ്കരന്‍കുഴി പൊതുശ്മശാനത്തില്‍.
Discussion about this post