ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരക്‌സാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് കേരളത്തിൽ നിന്നും പുരസ്കാരം നേടിയ മറ്റൊരു ചലച്ചിത്ര പ്രതിഭ.
ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി,തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് എന്നിവരും ഇതിനു മുൻപ് പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട് . ഇന്ത്യൻ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം.ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും.
Discussion about this post