നാഗ്പൂര്‍: വാര്‍ധയിലെ ശ്രീ സന്ത് സഖുമാതാ ദേവസ്ഥാനം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച് ഭാരവാഹികള്‍. ഇപ്പോഴത്തെ സഖുമാതായോടൊപ്പം നാഗ്പൂര്‍ മഹലിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിനെ സന്ദര്‍ശിച്ചാണ് അവര്‍ ഇതിന് സന്നദ്ധത പ്രകടിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് സഖുമാതാ ദേവസ്ഥാനം വിട്ട് പുറത്തിറങ്ങുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൃഷ്ണഭക്തയായ സംന്യാസിനിയാണ് ആദ്യത്തെ ശ്രീസന്ത് സഖുമാത.
സംഘം നടത്തുന്ന സദ്ഭാവനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതുല്‍ ഘാനോട്ട് സംസാരിച്ചു. ദേവസ്ഥാനം അധികാരി മനീഷ കുല്‍ക്കര്‍ണി ക്ഷേത്രത്തെ പരിചയപ്പെടുത്തി. സദ്ഭാവ് പ്രവര്‍ത്തകരുമായി അവര്‍ സംഭാഷണം നടത്തി. മുതിര്‍ന്ന പ്രചാരകനും സദ്ഭാവ് വിദര്‍ഭ് പ്രാന്ത പാലകനുമായ ശ്രീകാന്ത് ദേശ്പാണ്ഡെയും ഒപ്പമുണ്ടായിരുന്നു.
Discussion about this post