ന്യൂദൽഹി : ഹിന്ദുവായതിലും രാഷ്‌ട്രീയ സ്വയംസേവക സംഘവുമായുള്ള (ആർഎസ്‌എസ്) ബന്ധത്തിലും അഭിമാനിക്കുന്നുവെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്. ദേശീയ മാധ്യമങ്ങൾ നടത്തിയ അഭിമുഖത്തിലാണ് ശാന്തിശ്രീ പണ്ഡിറ്റ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് .
‘ ഒരു ഹിന്ദുവായതിലും സംഘത്തിൽ ഉൾപ്പെട്ടതിലും ഞാൻ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രചാരണത്തെ ചെറുക്കാൻ നമുക്ക് ആഖ്യാന ശക്തി ആവശ്യമാണ്. ഇടതുപക്ഷത്തിനെതിരെ പോരാടാൻ ഒരു പ്രതി-ആഖ്യാനം വളർത്തിയെടുക്കേണ്ടതുണ്ട്. എനിക്ക് ആർഎസ്‌എസിൽ നിന്നാണ് സംസ്കാരം , മൂല്യങ്ങൾ എന്നിവ ലഭിച്ചത്. ഞാൻ സംഘത്തിൽ (ആർഎസ്‌എസ്) പെട്ടയാളാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്, ഞാൻ ഒരു ഹിന്ദുവാണെന്ന് പറയുന്നതിൽ എനിക്ക് ഒട്ടും മടിയില്ല.
ഞാൻ ആർ എസ് എസിനെ കുറിച്ച് അറിയുന്നത് പത്താം വയസിൽ സേവികാസമിതിയിലൂടെയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ച് പറയാനാകും, സംഘത്തിൽ ജാതി, സ്ത്രീ, പുരുഷൻ അങ്ങനെ ഒരു തരത്തിലും വ്യത്യാസമില്ല. ഇടത് പക്ഷത്തിന് ആഭിമുഖ്യമുണ്ടെന്ന് കരുതി ആർ എസ് എസിന് പഥസഞ്ചലനം നടത്താൻ ജെ എൻ യുവിൽ പറ്റില്ല എന്നില്ല. അവർക്ക് അതിനുള്ള അവകാശമുണ്ട്. ഓരോത്തർക്കും അവരുടെ പരിപാടി സംഘടിപ്പിക്കാനും, ആഘോഷിക്കാനുമൊക്കെ അവകാശമുണ്ട്. പഥസഞ്ചലനം മികച്ച പരിപാടിയാണ്. പല തരത്തിൽ നിന്നുള്ള കുട്ടികൾ ഒന്ന് ചേർന്ന് നിൽക്കുന്ന പരിപാടി. അത് നമ്മുടെ സംസ്ക്കാരം കുട്ടികളിൽ എത്തിക്കാനും സഹായകമാകും.
ആർ എസ് എസിൽ ജാതിയോ മതമോ നോക്കിയല്ല പ്രവർത്തിക്കുന്നത് . ഞാൻ തമിഴ്നാട്ടിലെ ഏറ്റവും പിന്നോക്ക ജാതിയിൽപ്പെട്ട വ്യക്തിയാണ് . എന്നോട് സംഘത്തിലെ ആരും ജാതിയോ , മതമോ ചോദിച്ചിട്ടില്ല. നമ്മുടെ സംസ്ക്കാരം രാജ്യത്തിന്റെ അഭിമാനം ഇതുമായി ചേർത്ത് നിർത്താനാണ് സംഘം പ്രവർത്തിക്കുന്നത് – ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.
Discussion about this post