തിരുവനന്തപുരം: ആലുവ അദ്വൈതാശ്രമം ഭൂമി കൈവശപ്പെടുത്താനുള്ള നഗരസഭാ നീക്കത്തെ മുഴുവന്‍ സനാതന ധര്‍മവിശ്വാസികളും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന നേതാക്കള്‍ക്കൊപ്പം അദ്വൈതാശ്രമം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്‍ വിലകൊടുത്ത് വാങ്ങിയതും ദാനമായി ഗുരുദേവന് സമര്‍പ്പിച്ചതും ആശ്രമം, കരമടച്ചു കൈവശം വെക്കുന്നതുമായ 35 സെന്റ് ആശ്രമഭൂമി നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. ആശ്രമം ഈ സ്ഥലം നഗരസഭക്ക് കൈമാറുകയോ കൈവശാനുമതി നല്‍കുകയോ ചെയ്തിട്ടില്ല. ആശ്രമത്തിന്റെ കൈവശമുള്ള, കരമടക്കുന്ന ഭൂമി നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടത് ദുരൂഹവും നിയമവിരുദ്ധവുമാണ്. ഇതില്‍ വിശദമായ അന്വേഷണം നടത്തണം.
ഈ നടപടിയില്‍ നിന്നും നഗരസഭ പിന്‍മാറിയില്ലങ്കില്‍ മുഴുവന്‍ ഹൈന്ദവ സംഘടനകളും സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുദേവ പാദസ്പര്‍ശത്താല്‍ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിന്റെ ഭൂമി സംരക്ഷിക്കാനുള്ള ആശ്രമത്തിന്റെ ധാര്‍മിക പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആശ്രമം സന്ദര്‍ശിച്ച ക്ഷേത്രസംരക്ഷണ സമിതി നേതൃസംഘം ആശ്രമ മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യക്ക് ഉറപ്പുനല്‍കി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ എം. മോഹനന്‍, ജി.കെ. സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്. പ്രബോധ്കുമാര്‍, കെ. ചന്ദ്രന്‍, ട്രഷറര്‍ രാമസ്വാമി എന്നിവരും നേതൃസംഘത്തില്‍ ഉണ്ടായിരുന്നു.
Discussion about this post