രാഷ്‌ട്രത്തിനും പ്രകൃതിക്കും ജനങ്ങള്‍ക്കും സേവനം ചെയ്യുക എന്നതാണ് ആര്‍എസ്എസിന്റെ ഡിഎന്‍എയെന്ന് മുന്‍ കാലിക്കട്ട് സര്‍വകലാശാല വിസി ഡോ. എം. അബ്ദുള്‍ സലാം.
ലോകത്തിലെ തന്നെ അതുല്യവും സവിശേഷവുമായ സംഘടനയാണ് ആര്‍എസ്എസ്. രാഷ്‌ട്ര കേന്ദ്രീകൃതവും സേവനോന്മുഖവുമായ പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്. എല്ലാ ജാതികളിലും മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവരെ ആര്‍എസ്എസ് വിലമതിക്കുന്നുണ്ട്.
വ്യക്തികളില്‍ അവരുടെ സ്വഭാവം, നേതൃത്വം, ശാരീരിക ശക്തി എന്നിവ വളര്‍ത്തുന്നു, വിദ്യാഭ്യാസത്തെയും ഗ്രാമവികസനത്തെയും പിന്തുണയ്‌ക്കുന്നു. ദേശീയ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു, സ്വാശ്രയത്വം, ഗോസംരക്ഷണം തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post