കൊച്ചി: ആർഎസ്എസ്സിന് ജാതിയോ മതമോ ഭാഷാ-പ്രാദേശിക വിഭാഗീയതയോ ഇല്ലെന്ന് മുൻ കേരള ഡിജിപലി: ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിൽ പള്ളിക്കര മണ്ഡലത്തിൽ ആർഎസ്എസ് വിജയദശമി പഥസഞ്ചലന പരിപാടിയുടെ സമാപന പൊതുസഭയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.
ആർഎസ്എസ്സിന്റെ പ്രവർത്തനം രാഷ്‌ട്രത്തെ ശക്തിപ്പെടുത്തലാണ്. അതിന് സംഘം വ്യക്തിയെ ശക്തരാക്കുന്നു. ആ വ്യക്തികൾ ചേർന്ന ശക്തമായ സമൂഹം രാഷ്‌ട്രത്തെ ശക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായ ശക്തിപ്പെടുന്ന സമൂഹം ശ്രേഷ്ഠമായ രാഷ്‌ട്രത്തെ സൃഷ്ടിക്കും. എല്ലാ തലത്തിലും ശക്തിയാർജ്ജിക്കുക, മറ്റുള്ളവരെ ശക്തിപ്പെടുത്തുക എന്ന സന്ദേശംകൂടിയാണ് ശക്തപൂജയുടെ വിജയദശമി ദിനം സംഘസ്ഥാപനത്തിന് തിരഞ്ഞെടുക്കാൻ പലകാരണങ്ങളിലൊന്ന് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നിർദ്ദേശിക്കുന്ന 51 ാം വകുപ്പിൽ വിവരിക്കുന്ന പൗരധർമ്മത്തിന്റെ പാലനത്തിന് സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യംകൂടി ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
Discussion about this post