അയോദ്ധ്യ: രാമരാജ്യവും ഹിന്ദുരാഷ്ട്രവും രണ്ടല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുത്വം ഈ രാഷ്ട്രത്തിന്റെ തനിമയാണ്, ദേശീയതയാണ്. അത് ആര്‍ക്കും എതിരല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ലോകത്തെയാകെ ഒരു കുടുംബമായി കാണുന്ന ആദര്‍ശമാണ്. ആര്‍എസ്എസ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത് ഈ ആദര്‍ശത്തിലൂന്നിയാണെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ രാം കഥാ പാര്‍ക്കില്‍ ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘം പ്രവര്‍ത്തനത്തിന്റെ 101-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. സംഘടിത സമാജവും സശക്തരാഷ്ട്രവും എന്ന മാര്‍ഗത്തിലൂടെ പരമവൈഭവത്തിലേക്ക് ഭാരതത്തെ നയിക്കുവാനാണ് ഡോ. ഹെഡ്‌ഗേവാര്‍ സംഘത്തിന് രൂപം നല്കിയത്. ശ്രീരാമന്‍ ഭാരതത്തിന്റെ മാത്രമല്ല, മാനവരാശിക്കാകെ മാതൃകയാണ്. സമാനമായ രീതിയില്‍ സംഘം സമാജത്തെയാകെ ഒരുമിപ്പിക്കുകയും ഒരൊറ്റ ലക്ഷ്യത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
ദേശസ്നേഹത്തിന്റെയും സേവനത്തിന്റെയും അച്ചടക്കത്തിന്റെയും പാതയിലൂടെ രാഷ്ട്രസേവയ്ക്ക് മുഴുവന്‍ സമാജവും ഒരുമിച്ചുവരണമെന്നതാണ് സംഘം ആഗ്രഹിക്കുന്നത്. ലോകത്തെവിടെയായാലും ഓരോ ഭാരതീയനും സുരക്ഷയും ആദരവും അന്തസും ലഭിക്കണം. പഞ്ചപരിവര്‍ത്തനം രാഷ്ട്രവൈഭവത്തിലേക്കുള്ള വഴിയാണെന്ന് അദ്ദേഹം പറഞ്ഞു.ശ്രീ ഋഷഭ് ദേവ് ജന്മഭൂമി ദിഗംബര്‍ ജൈന തീര്‍ത്ഥ പീഠാധിപതി സന്ത് രവീന്ദ്ര കീര്‍ത്തി സ്വാമി അധ്യക്ഷത വഹിച്ചു.



Discussion about this post