ഭുവനേശ്വർ : ഒഡീഷയിലെ പുരിയിലെ പ്രശസ്ത മണൽ കലാകാരൻ സുദർശൻ പട്നായിക്, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം സ്ഥാപക ദിനം സവിശേഷമായ രീതിയിൽ ആഘോഷിച്ചു. ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും മാധവ് സദാശിവറാവു ഗോൾവാൾക്കറിന്റെയും (ഗുരുജി) ആറടി ഉയരമുള്ള ശിൽപമാണ് അദ്ദേഹം മണലിൽ ഇന്ന് ഒരുക്കിയത്.
ഇത് നിർമ്മിക്കാൻ അദ്ദേഹം ഏകദേശം എട്ട് ടൺ മണൽ ഉപയോഗിച്ചുവെന്ന് പറഞ്ഞു. നിസ്വാർത്ഥ സേവനത്തിന്റെ 100 വർഷങ്ങൾ എന്ന സന്ദേശം ഉൾക്കൊള്ളുന്നതാണ് മണൽ കലാസൃഷ്ടി.
അതേ സമയം സുദർശൻ പട്നായിക്കിന്റെ ഈ അവതരണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post