ന്യൂദല്‍ഹി: മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച് ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി.ദീപാവലി നാളില്‍ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ടില്‍ കിടന്ന പ്രദേശങ്ങളില്‍ ഈ ദീപാവലിക്കാലത്ത് വെളിച്ചമെന്നത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഏകദേശം 100 ജില്ലകള്‍ മാവോയിസ്റ്റ് മുക്തമായി. നേരത്തെ വികസനം കടന്നു ചെല്ലാത്ത മാവോയിസ്റ്റ് ആധിപത്യ പ്രദേശങ്ങളില്‍ ഇപ്പോള്‍ റോഡുകള്‍, വൈദ്യുതി, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ പണിയാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ചെറിയ ചെറിയ ബിസിനസുകളും സ്ഥാപിച്ചു. ദീപാവലിക്ക് നടത്തിയ ജിഎസ് ടി ബചത് ഉത്സവില്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ കിടന്നിരുന്ന പ്രദേശങ്ങളിലും നല്ല രീതിയില്‍ കച്ചവടം നടന്നു. ഇത് സാമ്പത്തികമായ ഒരു തിരിച്ചുവരവ് ഈ പ്രദേശത്ത് ഉണ്ടാക്കി.
ഛത്തീസ്ഗഡ് പോലെ മാവോയിസ്റ്റുകളുടെ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ മാവോയിസ്റ്റ് വിരുദ്ധ സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നതായി ഛത്തീസ് ഗഡ് ഉപമുഖ്യമന്ത്രി പറഞ്ഞു.മാവോയിസ്റ്റുകള്‍ക്കെതിരെ സൈനിക വിജയം മാത്രമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ആദിവാസികള്‍ക്ക് ഭൂമി, സാമൂഹ്യമായ ഉച്ചനീചത്വം ഇല്ലാതാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാവോയിസം ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങിയവരെയെല്ലാം പണവും തൊഴിലും നല്‍കി പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍.
2026 ഏപ്രിലോടെ മാവോയിസ്റ്റ് മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
















Discussion about this post