
തിരുവനന്തപുരം: മുതിർന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ഹരിയേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ആർ. ഹരിയുടെ രണ്ടാമത് ചരമവാർഷിക ദിനമാണിന്ന്. നവംബർ 14ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ മുഖ്യപ്രഭാഷണം നടത്തുന്ന സ്മൃതി സഭ എറണാകുളം ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 5.30 നാണ് പരിപാടി. ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നിങ്ങനെ വിശേഷങ്ങൾ ഏറെയുള്ള രംഗഹരിയുടെ ആർഎസ്എസ് പ്രവർത്തന കാലം സുദീർഘമാണ്.
മഹാരാജസ് കോളെജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സംഘപ്രവർത്തനത്തിൽ പങ്കാളിയായി ജീവിതത്തിന്റെ അവാസന നാളുവരെ കേരളത്തിൽ പ്രാദേശിക തലം മുതൽ സംസ്ഥാനതലയത്തിലും ദേശീയ തലത്തിലും പ്രവർത്തിച്ച് എല്ലാവർക്കും ‘ഹരിയേട്ട’നായി മാറിയ അദ്ദേഹം 2023 ഒക്‌ടോബർ 29നാണ് 93ാം വയസ്സിൽ അന്തരിച്ചത്.















Discussion about this post