ബെംഗളൂരു: ആഗോള സാമ്പത്തികമേഖലയിലെ ഉയര്‍ച്ച താഴ്ചകള്‍ ഭാരതത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാദവത്. താരിഫ് അടക്കമുള്ള അപ്രതീക്ഷിത വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിനും സശക്തമാക്കുന്നതിനും നമുക്ക് അവസരം നല്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഐഎംഎസ് ഫൗണ്ടേഷനുമായി സഹകരിച്ച് ലഘു ഉദ്യോഗ് ഭാരതി കര്‍ണാടക സംഘടിപ്പിച്ച ഇന്ത്യ മാനുഫാക്ചറിങ് ഷോ – ഐഎംഎസ് 2025 ന്റെ ഏഴാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ടായി നമ്മുടെ എംഎസ്എംഇ ആഗോളതലത്തില്‍ ക്രൂടുതല്‍ മത്സരക്ഷമതയുള്ളതായി വളരുകയാണെന്നും ആത്മനിര്‍ഭര ഭാരതം സാക്ഷാത്കരിക്കുന്നതിന് ഇത് കരുത്ത് പകരുമെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.


നിലവിലുള്ള ലോകസാമ്പത്തികക്രമം സമ്പത്തിന്റെയും ഉത്പാദനത്തിന്റെയും കേന്ദ്രീകരണത്തിലേക്കാണ് നയിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ തൊഴിലവസരങ്ങള്‍ കുറയുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും. പരിസ്ഥിതിക്കും അത് ദോഷം വരുത്തും. വന്‍കിട ഉത്പാദന മേഖലയിലും ഇത് തന്നെ സംഭവിക്കും. അതേസമയം ചെറുകിട, ഇടത്തരം സംരംഭങ്ങളും വ്യവസായങ്ങളും പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്വാശ്രയത്വത്തോടും അന്തസ്സോടും കൂടി ജീവിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യും. ആ ദിശയിലുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തമായ ഊന്നല്‍ നല്കുന്നതിലൂടെ എല്ലാ മേഖലയും പുരോഗതി പ്രാപിക്കും, മോഹന്‍ ഭാഗവത് പറഞ്ഞു. ആഗോള വ്യാപാര മത്സരത്തില്‍ മുന്നേറുക, നമ്മുടെ ഉല്‍പ്പന്നങ്ങളുടെ മികവ് വര്‍ധിപ്പിക്കുക, മത്സരക്ഷമതയില്‍ ഭാരതം മുന്നിലാണെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വളര്‍ച്ച ശുഭകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ന്കിട, ചെറുകിട വ്യവസായങ്ങള്‍ പരസ്പരം സഹകരിച്ച് ഒരുമിച്ച് വളരുന്നതിനുള്ള മനോഭാവം സംരംഭകര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയാണ് ലഘു ഉദ്യോഗ് ഭാരതിയുടെ ലക്ഷ്യം. എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥകള്‍ പലപ്പോഴും അമിതമായ ലാഭാധിഷ്ഠിത ലക്ഷ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.സംരംഭകര്‍ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുത്ത് നമുക്കിതിനെ മറികടക്കാനാകും. മനുഷ്യ പുരോഗതിക്കായി മികച്ച സാമ്പത്തിക പാത രൂപപ്പെടുത്തുകയാകണം നമ്മുടെ ലക്ഷ്യം.
ഉപജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന വ്യക്തികളും രാഷ്ട്രങ്ങളും സ്വന്തം സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തോടൊപ്പം സമത്വവും മനുഷ്യത്വത്തെ ബലപ്പെടുത്തും. ഈ സന്തുലിതാവസ്ഥ സാധ്യമാവുന്നത് സാഹോദര്യ മനോഭാവത്തിലൂടെയാണ്. ആര്‍ക്കും നഷ്ടമില്ലാതെ അഭിവൃദ്ധി ഉറപ്പാക്കാനുതകുന്ന വഴിയാണ് തെരഞ്ഞെടുക്കേണ്ടത്. ഭാരതത്തിന് ഇത് പുതിയ വഴിയല്ല. കൃഷിയും വ്യവസായവും പരസ്പരപൂരകമായിരുന്ന നാടാണിത്. അത് സമ്പന്നവും സന്തുലിതവുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചു. ആ മാതൃകയെ പുനരുജ്ജീവിപ്പിക്കുകയും സഹകരണത്തിലും ധാര്‍മ്മികതയിലും അധിഷ്ഠിതമായ ഒരു സംവിധാനത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും വേണം. മത്സരത്തേക്കാള്‍ നീതി, മാനുഷിക മൂല്യങ്ങള്‍, ധാര്‍മ്മിക ഉത്തരവാദിത്തം എന്നിവയാണ് ഭാരതത്തെ നയിക്കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.

സമൂഹം പുരോഗമിക്കണമെങ്കില്‍, നന്മയുടെ കൂട്ടായ ഉത്തരവാദിത്തം പൗരന്മാര്‍ ഏറ്റെടുക്കണം. വ്യക്തിയില്‍ നിന്ന് കുടുംബത്തിലേക്കും കുടുംബത്തില്‍ നിന്ന് സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കും രാഷ്ട്രത്തില്‍ നിന്ന് മുഴുവന്‍ ലോകത്തിലേക്കും ഇത് വളരണം. വലിയ ലക്ഷ്യം മുന്നില്‍വച്ച് ചെറുതായി തുടങ്ങണം. വികസനത്തിന്റെ മാനസികാവസ്ഥ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിക്കും. ഈ ആത്മവിശ്വാസം ഭാരതത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ന്നുനില്‍ക്കാന്‍ സഹായിക്കും. നമ്മുടെ വിജയം രാജ്യത്തിന്റെ വിജയമാണ്, സമൃദ്ധഭാരതം സശക്തലോകത്തെ സൃഷ്ടിക്കും, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ സി.ആര്‍. മുകുന്ദ, ഡോ. കൃഷ്ണ ഗോപാല്‍, അഖില ഭാരതീയ വ്യവസ്ഥ പ്രമുഖ് മങ്കേഷ് ഭേംഡെ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
















Discussion about this post