ന്യൂദൽഹി: ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാണയവും സ്റ്റാമ്പും പുറത്തിറക്കി. രാവിലെ 9.50ന് ദൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാജ്യവ്യാപകമായ ഗാനാലാപനത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകി.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനം നൽകുകയും ദേശീയ അഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്ത കാലാതീതമായ രചനയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്ന – 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ – ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ അനുസ്മരണ പരിപാടിയുടെ ഔപചാരികമായ സമാരംഭമാണ് ഈ പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.
“ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനം നൽകുകയും ദേശീയ അഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്യുന്ന ബങ്കിംചന്ദ്ര ചാറ്റർജിയുടെ കാലാതീതമായ രചന”യുടെ 150 വർഷങ്ങൾ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
















Discussion about this post