കോയമ്പത്തൂര്‍: വ്യക്തികളെയും സമൂഹത്തെയും സര്‍ഗാത്മകമായി രൂപപ്പെടുത്താനുള്ള കരുത്ത് സംസ്‌കൃത ഭാഷയ്ക്കുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന്റെ ഹൃദയത്തുടിപ്പാണ് സംസ്‌കൃതമെന്നും അതെല്ലാവരിലും എത്തണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ചേര്‍ന്ന സംസ്‌കൃതഭാരതി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.
സംസ്‌കൃതത്തെക്കുറിച്ച് സംസാരിക്കുകയെന്നതല്ല, സംസ്‌കൃതത്തില്‍ സംസാരിക്കുന്നതിനാണ് നമ്മള്‍ പ്രാധാന്യം നല്‌കേണ്ടത്. സംസ്‌കൃതത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന ഡോ. അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു. സംസ്‌കൃതമാണ് നമ്മുടെ പൈതൃകമെന്ന് ജവഹര്‍ലാല്‍ നെഹ്‌റുവും അഭിപ്രായപ്പെട്ടിരുന്നു. സംസ്‌കൃതം വ്യാപകമായി പ്രചരിപ്പിക്കണം. എല്ലാവരിലേക്കും അത് എത്തിച്ചേരണം. കവിത, നാടകം, ഗാനങ്ങള്‍ എന്നിവയിലൂടെ ഓരോ വ്യക്തിയിലേക്കും അത് എത്തണമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള നാലായിരം പ്രതിനിധികളാണ് പങ്കെടുത്തത്. ഉദ്ഘാടനസഭയില്‍ മാതാ അമൃതാനന്ദമയി, ശൃംഗേരി പീഠാധീശ്വര ശ്രീ ശ്രീ വിദുശേഖരേന്ദ്ര ഭാരതി സ്വാമിജി എന്നിവര്‍ വീഡിയോസന്ദേശം നല്കി.
ഡോ. മണി ദ്രാവിഡ് ശാസ്ത്രി, കാമാക്ഷിദാസ് സ്വാമി, സ്വാമി തപസ്യാമൃതാനന്ദപുരി സ്വാമി, പ്രൊഫ. ഗോപബന്ധു മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

















Discussion about this post