കൊച്ചി: ക്ഷേത്ര വിമോചനമാണ് ഈ ഒത്തുചേരലിന്റെ മുഖ്യ ലക്ഷ്യമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആചാരങ്ങളെയും ആശ്രയസ്ഥാനങ്ങളെയും നശിപ്പിക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ സാമാന്യ സമാജത്തിന് കൈകെട്ടിയിരിക്കാന്‍ സാധിക്കില്ലെന്നും സ്വാമി പറഞ്ഞു. എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ടെമ്പിള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ ജാഗ്രതയുള്ള സമാജത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. പുതിയ പുതിയ കൊള്ളകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദീര്‍ഘകാല ദൃഷ്ടിയില്‍ വലിയ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. മലബാറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും കൈയേറി കഴിഞ്ഞു. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഹിന്ദുവിന്റെ സങ്കേതങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടുണ്ട്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ കൈയടക്കി ധനം കൊള്ളയടിക്കുന്നു. ഇത് തീര്‍ത്തും അനീതിയാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചത് സ്വാതന്ത്ര്യം ലഭിച്ചിട്ടും റിപ്പബ്ലിക്കായതിനു ശേഷവും തുടരുകയാണ്. പ്രതിപക്ഷമില്ലാതിരുന്ന അടിയന്തരാവസ്ഥ കാലത്താണ് മതേതരത്വം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. മതേതര ഭരണഘടനയില്‍ ഹിന്ദുവിന്റെ ആരാധനാകേന്ദ്രങ്ങള്‍ മാത്രം പിടിച്ചെടുക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രപ്രവേശനത്തില്‍ നിന്നും ക്ഷേത്രവിമോചനത്തിനായിട്ടാണ് ഹിന്ദു സമൂഹം രംഗത്തിറങ്ങേണ്ടത്. ഒരു മനസായി ഹിന്ദു സമൂഹം രംഗത്തുവരണം. ഇച്ഛാശക്തിയുള്ള ജനസമൂഹമായി ഹിന്ദുക്കള്‍ മാറണം. മാറി നിന്ന് കരയാതെ വ്യാപകമായി ക്ഷേത്ര കമ്മിറ്റികളിലും ട്രസ്റ്റുകളില്‍ കയറി പ്രവര്‍ത്തിക്കണം. ഇവയെ ഭക്തജന ദേവസ്വം ബോ
ര്‍ഡാക്കി മാറ്റാന്‍ സാധിക്കണം.
കാലത്തിന്റെ ഗൗരവം മനസിലാക്കാതെ കേവലം വിഷയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതും സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുകയും ചെയ്യാത്ത ഒരു ക്ഷേത്രങ്ങളിലും പണമിടരുത്. കൊള്ളയ്‌ക്ക് വിലങ്ങ് തടയിടാന്‍ ഇതിലൂടെ സാധിക്കുമെന്നും സ്വാമി പറഞ്ഞു.














Discussion about this post