ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളത്തില്‍ നിന്ന് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.
താന്‍സെന്‍ മാര്‍ഗിലുള്ള ത്രിവേണി കലാസംഘം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 50,000 രൂപയും ചെമ്പ് ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യകാരി വര്‍ഷ ദാസ്, സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ഭാഷകളിലായി 24 പേരാണ് ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന കൃതിയാണ് ശ്രീജിത്ത് മൂത്തേടത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനായ ശ്രീജിത്ത് കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിയാണ്. ഭാര്യ ദീപ്തിയും മക്കളായ ഘനശ്യാം, ആഗ്നേയ് എന്നിവരും പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.















Discussion about this post