കാൺപൂർ : ഗുരു തേഗ് ബഹാദൂർ സാഹിബ് ബലിദാന ദിനത്തിൽ കാൺപൂരിലെ മോത്തിജീലിൽ ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ പ്രണമിച്ചു.ധൈര്യം, ശൗര്യം, ത്യാഗം എന്നിവയുടെ പ്രതീകമായിരുന്നു ഗുരു തേഗ് ബഹാദൂർ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ ക്രൂരതകൾക്ക് ഇരയായിരുന്ന കശ്മീരി പണ്ഡിറ്റുകൾ ഗുരുവിനെയാണ് അഭയം പ്രാപിച്ചത്. ഗുരു അവർക്ക് ധർമ്മ സംരക്ഷണത്തിനുള്ള ഉറപ്പ് നൽകി. ഔറംഗസീബിന്റെ അടിച്ചമർത്തൽ നയങ്ങളെയും മതം മാറ്റ നീക്കങ്ങളെയും അദ്ദേഹം ശക്തമായി നേരിട്ടു. 1675-ൽ ധർമ്മം, മാനവികത, മാനുഷിക മൂല്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി അദ്ദേഹം ജീവത്യാഗം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ ഗുരു സിംഗ് സഭ മഹാനഗർ ഭാരവാഹികൾ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യെ ‘സരോപ’ നൽകി ആദരിച്ചു. ശ്രീ ഗുരു സിംഗ് സഭ കാൺപൂർ മഹാനഗർ ചെയർമാൻ സർദാർ കുൽദീപ് സിംഗ്, പ്രധാൻ സിമ്രൻജീത് സിംഗ്, ഗുർവിന്ദർ സിംഗ് ഛബ്ര (വിക്കി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.















Discussion about this post