റായ്പൂര്‍(ഛത്തിസ്ഗഡ്): ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 342 ല്‍ മാറ്റങ്ങള്‍ വരുത്തി, മതംമാറിയവരെയും അര്‍ഹരല്ലാത്തവരെയും പട്ടികജാതി, വര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജനജാതി സുരക്ഷാമഞ്ച് നേതാക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി റായ്പൂരില്‍ നടന്നുവരുന്ന ഗോത്രവര്‍ഗപ്രതിനിധികളുടെ സമ്മേളനത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. ഛത്തിസ്ഗഡിനെ ഇളക്കിമറിച്ച ജനജാതി മഹാറാലികള്‍ രാജ്യതലസ്ഥാനത്ത് നടത്തി ഈ ആവശ്യം ദേശീയതലത്തില്‍ ഉന്നയിക്കും. രാജ്യത്തുടനീളമുള്ള 755 ഗോത്രവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അണിനിരത്തി 2026 മെയ് മാസത്തില്‍ ന്യൂദല്‍ഹിയില്‍ വന്‍ സാംസ്‌കാരിക സമ്മേളനവും ഗര്‍ജന്‍ റാലിയും’ സംഘടിപ്പിക്കും.ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്ന ആള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഭരണഘടന നിലവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 342 ല്‍ അത്തരമൊരു വ്യവസ്ഥ ഇല്ല. അതുകൊണ്ടുതന്നെ മതംമാറിയ ദശലക്ഷക്കണക്കിനാളുകള്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുവെന്നും ഇത് ഭരണഘടനാനിര്‍മാതാക്കളുടെ സങ്കല്പങ്ങള്‍ക്ക് എതിരാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പട്ടികവര്‍ഗ സമൂഹത്തിന് സവിശേഷമായ സാംസ്‌കാരികത്തനിമ, ആചാരങ്ങള്‍, പാരമ്പര്യം, വിശ്വാസം, ആവാസവ്യവസ്ഥ എന്നിവയെല്ലാം പരിഗണിച്ച് ഭരണഘടന സംവരണം നല്‍കുന്നുണ്ട്. എന്നാല്‍ മതം മാറുന്നതിലൂടെ അവരുടെ ഈ ഗോത്രത്തനിമകള്‍ നഷ്ടപ്പെടുകയാണ്. എന്നിട്ടും ആര്‍ട്ടിക്കിള്‍ 342 ന്റെ മറവില്‍, 75 വര്‍ഷമായി, മതം മാറിയവര്‍ക്ക് ഭരണഘടനാ വിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.














Discussion about this post