ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഹിന്ദുക്കള്‍ അവരുടെ പെരുമാറ്റം, മൂല്യങ്ങള്‍, ജീവിതരീതി എന്നിവയിലൂടെ ആ സമൂഹങ്ങള്‍ക്ക് മാതൃകയായിത്തീരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരത്തിലൂടെയോ സമ്പത്തിലൂടെയോ അല്ല, മറിച്ച് ധര്‍മ്മം, കാരുണ്യം, നിസ്വാര്‍ത്ഥ സേവനം എന്നിവയില്‍ വേരൂന്നിയ ഹിന്ദു ജീവിതത്തിലൂടെയുള്ള പ്രചോദനമാണ് ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമാണ്. ഭാഗ്യനഗറിനടുത്തുള്ള കന്‍ഹ ശാന്തി വനത്തില്‍ നടന്ന വിശ്വ സംഘ ശിബിരം സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസമായി നടന്നുവന്ന ശിബിരത്തില്‍ 79 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ പലതും ധര്‍മ്മത്തെ ഉപേക്ഷിക്കുന്നതില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ ഭഗവത് പറഞ്ഞു. ജീവിതത്തില്‍ നിന്ന് ധര്‍മ്മത്തെ ഒഴിവാക്കിയപ്പോള്‍ അസന്തുലിതാവസ്ഥ ഉടലെടുത്തു, തീവ്രവാദം വളര്‍ന്നു, ജീവിതം വഴിതെറ്റി, കാരുണ്യം മറവിയിലായി. എല്ലായിടത്തും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ട്. എന്നാല്‍ ആര് തുടങ്ങും, എവിടെ തുടങ്ങും എന്നതാണ് ചോദ്യം. മാറ്റം ഉണ്ടാകുന്നത് ആശയങ്ങളിലൂടെ മാത്രമല്ല, ആദ്യചുവട് വയ്ക്കാന്‍ തയാറാകുന്ന വ്യക്തികളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയതയുടെ പ്രവര്‍ത്തനം വ്യക്തിയില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ വിശ്വസിച്ചു. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സൃഷ്ടിക്കാനാണ് സംഘം ആരംഭിച്ചത്. സേവനം ഭയം സൃഷ്ടിച്ചോ സമ്മര്‍ദത്തിലൂടെയോ നടത്തേണ്ടതല്ല. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിച്ച് ചെയ്യേണ്ടതുമല്ല. നിസ്വാര്‍ത്ഥതയാകണം സേവനത്തിന്റെ മുഖമുദ്ര. സേവനം തന്നെ ലക്ഷ്യമാക്കിയവരാണ് സ്വയംസേവകര്‍, സര്‍സംഘചാലക് പറഞ്ഞു.
സംഘം വളര്‍ന്നപ്പോള്‍, സ്വയംസേവകര്‍ ലോകമെമ്പാടും വ്യാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനും ധര്‍മ്മ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത അവര്‍ മറന്നില്ല. ലോകത്ത് ഭാരതത്തിന്റെ നേതൃത്വം ഉണ്ടാകേണ്ടത് സൈനികമോ സാമ്പത്തികമോ ആയ ആധിപത്യത്തിലൂടെയല്ല, മറിച്ച് ജീവിത മാതൃകയിലൂടെയാണ്. നമ്മള്‍ ലോകത്തെ നമ്മുടെ ജീവിതരീതിയിലൂടെ നയിക്കും, ആരെയും തകര്‍ക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല, സര്‍സംഘചാലക് പറഞ്ഞു.
നവീകരണത്തിന്റെ അടിത്തറ സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ ഭാരത് ബയോടെക് സ്ഥാപകന്‍ കൃഷ്ണ എല്ല പറഞ്ഞു. ജനാധിപത്യത്തിന്റെ മാത്രം അടിത്തറയിലല്ല ഭാരതത്തെ അറിയേണ്ടത്. ധര്‍മ്മത്തിലൂന്നിയ സ്വതന്ത്രജീവിതത്തിന്റെ നാടാണിത്. വസുധൈവ കുടുംബകം എന്നതാണ് അതിന്റെ ആദര്‍ശം. ഈ സാംസ്‌കാരിക ഔന്നത്യം മൂലമാണ് ഭാരതം ഇതര രാജ്യങ്ങളെപ്പോലെ ആക്രാമികമാകാത്തത്, അദ്ദേഹം പറഞ്ഞു.
























Discussion about this post