പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയും അഭിനവഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും സംയുക്തമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ സാമ്പത്തിക സഹകരണത്തോടെ ഉത്തര-ദക്ഷിണ ഭാരതത്തിനിടയിലെ കാശ്മീര ശൈവ തന്ത്രം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് തുടക്കം. പെരിയ ക്യാമ്പസില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു.
നാടിന്റെ പൈതൃകവും ആഗോള തലത്തിലുള്ള അറിവും ഒത്തുചേരുന്ന ഇടങ്ങളായി സര്‍കലാശാലകള്‍ മാറണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീര്‍ ശൈവിസം കേരളത്തിന്റെയും ഇന്ത്യയുടെയും വിലമതിക്കാനാവാത്ത പൈതൃകമാണ്. ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ തളച്ചിടപ്പെട്ടിരുന്നില്ല. അവ നിരന്തരം സഞ്ചരിക്കുകയും പുതിയ ദേശങ്ങളില്‍ പുനര്‍ജനിക്കുകയും ചെയ്തു. വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കശ്മീരി ശൈവിസത്തിന്റെ പ്രധാനപ്പെട്ട ദാര്‍ശനിക സമ്പ്രദായമായ ക്രമ സിദ്ധാന്തം കേരളത്തില്‍ ഉള്‍പ്പെടെ ഭാരതം മുഴുന്‍ വ്യാപിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വിഭജനവും വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഇത്തരത്തിലുള്ള മഹത്തരമായ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകത്വത്തെ ഉയര്‍ത്തിക്കാണിക്കാനുള്ള പരിശ്രമം ഉണ്ടാകണം.
രാഷ്‌ട്രീയ ആഖ്യാനങ്ങള്‍ക്കും സുരക്ഷാ വിഷയങ്ങള്‍ക്കും അപ്പുറത്ത് കാശ്മീരിന് ആദ്ധ്യാത്മിക, സാംസ്‌കാരിക, ദാര്‍ശനിക തലമുണ്ട്. ഭാരതം അനാദികാലം മുതല്‍ ഒരു രാഷ്‌ട്രമാണ്. എല്ലാത്തിനെയും ഒന്നായിക്കാണുന്നതാണ് ഭാരതീയ ദര്‍ശനമെന്നും അദ്ദേഹം വിശദീകരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഡീന്‍ പ്രൊഫ. രജനീഷ് കുമാര്‍ മിശ്ര അധ്യക്ഷത വഹിച്ചു. അഭിനവഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ആര്‍. രാമാനന്ദ് സ്വാഗതവും ജമ്മു കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അജയ് കുമാര്‍ സിംഗ് നന്ദിയും പറഞ്ഞു.
















Discussion about this post