പുണെ(മഹാരാഷ്ട്ര): ആര്‍എസ്എസിനെ സമൂഹം പോസിറ്റീവായും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എന്നാലിത് അവസരമെന്നതുപോലെ വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മോത്തി ബാഗ് ഓഫീസില്‍ ‘സമര്‍ഥ് ഭാരത്’ വെബ്സൈറ്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സംഘപ്രവര്‍ത്തനത്തില്‍ ഒരു സുരക്ഷിതത്വബോധം പൗരന്മാര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സാമാജിക പരിവര്‍ത്തനം അതിവേഗം സംഭവിക്കേണ്ടതുണ്ട്. വെല്ലുവിളികളുടെ പരിഹാരത്തിന് പ്രാദേശികതലത്തില്‍ വരെ സാങ്കേതികവിദ്യയുടെ സഹകരണം തേടാവുന്നതാണ്.
സാമൂഹിക പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തത്തിലൂടെ ഭാരതത്തെ ശാക്തീകരിക്കുന്നതിനായാണ് സമര്‍ഥ് ഭാരത് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര വികസനം തുടങ്ങിയ വിവിധ സാമൂഹിക സംരംഭങ്ങളില്‍ പൗരന്മാരെയും സന്നദ്ധപ്രവര്‍ത്തകരെയും എന്‍ജിഒകളെയും ബന്ധിപ്പിക്കുകയാണ് സമര്‍ത്ഥ് ഭാരത് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുണെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വഞ്ജാര്‍വാഡ്കര്‍ ചടങ്ങില്‍ പങ്കെടുത്തു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post