VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്:ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
16 February, 2026
in ഭാരതം
ShareTweetSendTelegram

ഗോരഖ്പൂര്‍(ഉത്തര്‍ പ്രദേശ്): ആര്‍എസ്എസിന്റെ ദര്‍ശനം പൂര്‍ണ്ണമായും ഭാരതീയ ചിന്താഗതിയില്‍ നിന്ന് വികസിച്ചതാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിന് സന്തോഷവും സമാധാനവും പകരാന്‍ കഴിയുന്ന ചിന്താപദ്ധതി ഭാരതത്തിന്റേത് മാത്രമാണ്. അതുകൊണ്ടുതന്നെ സമൂഹം സംഘത്തിന്റെ കാഴ്ചപ്പാടുകളെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഭാരതീയ ജ്ഞാന പാരമ്പര്യത്തിലൂന്നിയ ചിന്തയ്ക്ക് മാത്രമേ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി താരമണ്ഡലത്തിലെ ബാബ ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘം സ്വതന്ത്രവും സ്വയംപര്യാപ്തവുമായ സംഘടനയാണ്. അത് ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമല്ല, അത് ആരെയും എതിര്‍ക്കുന്നില്ല. ആരുമായും മത്സരത്തിനുമില്ല. അധികാരവും പ്രശസ്തിയും ആഗ്രഹിക്കുന്നില്ല. മറിച്ച് അതിന്റെ പ്രവര്‍ത്തനം സമാജസേവയ്ക്ക് സമര്‍പ്പിതമാണ്. ഞാന്‍ വന്നത് നിറവേറ്റാനാണ് നശിപ്പിക്കാനല്ലെന്ന ബൈബിള്‍ വാക്യത്തെപ്പോലെ സംഘം വന്നതും പൂര്‍ത്തീകരണത്തിനായാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റം പ്രധാനമായു നാല് ധാരകളിലാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരെ ചെറുത്തു തോല്പിക്കുക എന്ന വിപ്ലവധാരയാണ് അതിലൊന്ന്. നേതാജി സുഭാഷ് ചന്ദ്രബോസ് വരെ അത് തുടര്‍ന്നിട്ടുണ്ട്.

ആദ്യത്തെ ചിന്ത അവരെ ചെറുത്ത് തോല്‍പ്പിക്കുക എന്നതായിരുന്നു. ഈ പ്രവാഹം സുഭാഷ് ചന്ദ്രബോസ് വരെ തുടര്‍ന്നു, ഇതാണ് വിപ്ലവകരമായ പ്രവാഹം. സമൂഹത്തില്‍ ദേശീയ ഉണര്‍വ് സൃഷ്ടിക്കുക എന്നതായിരുന്നു രണ്ടാമത്തെ ചിന്ത. മൂന്നാമത്തേത് ബ്രിട്ടീഷുകാരുമായി മത്സരിക്കുന്നതിനായി ആധുനിക വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും പ്രവാഹമായിരുന്നു. രാജാറാം മോഹന്‍ റോയിയും മറ്റും അത് നയിച്ചെങ്കിലും അത് ഒരു വഴിവിളക്ക് മാത്രമേ ആയുള്ളൂ.
വേരുകളിലേക്ക് മടങ്ങണമെന്നതായിരുന്നു നാലാമത്തെ ചിന്താപ്രവാഹം. സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദനുമൊക്കെ ഈ വഴിയില്‍ ചിന്തിച്ചവരാണ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ ഈ നാല് ചിന്താധാരകളുമായും ബന്ധപ്പെട്ടിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് മാത്രമല്ല, അത് വീണ്ടും നഷ്ടപ്പെടില്ല എന്നും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചിന്തിച്ചു. അതിന് നമ്മുടെ പോരായ്മകള്‍ തിരുത്തണമായിരുന്നു. വ്യക്തിതാല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇതിനായാണ് അദ്ദേഹം സംഘം ആരംഭിച്ചത്.

ഹിന്ദുസമൂഹം എല്ലാവരുടെ വഴിയും ശരിയാണെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് സംഘം ഹിന്ദു സമൂഹത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.  നമ്മളില്‍ വിവിധ വിഭാഗങ്ങളും സമൂഹങ്ങളുമുണ്ട്, എല്ലാവര്‍ക്കും അവരുടേതായ താല്‍പ്പര്യങ്ങളും വഴികളുമുണ്ട്.. എന്നാല്‍ ലക്ഷ്യം ഒന്നാണ്. വാസ്തവത്തില്‍, ഹിന്ദു എന്ന വാക്ക് ഒരു നാമമല്ല, ഒരു ഗുണത്തെ അടയാളപ്പെടുത്തുന്ന നാമവിശേഷണമാണ്. ഹിന്ദു എന്ന പേര് ഭാരതത്തിന്റെ പര്യായമാണ്.

സമൂഹം സഹിഷ്ണുതയോടെയും ഒറ്റക്കെട്ടായും പ്രവര്‍ത്തിക്കണം. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയല്ല, മറ്റുള്ളവരുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ സംസ്‌കാരം. ഈ രാഷ്ട്രം ധര്‍മ്മത്തില്‍ മുഴുകിയതാണ്. ധര്‍മ്മം നമ്മുടെ പെരുമാറ്റത്തിന്റെ ഭാഗമാണ്. തലമുറതലമുറയായി രൂപപ്പെട്ട മാനവിക  ശീലങ്ങളാണ് സംസ്‌കാരമായി മാറിയത്. ഈ സംസ്‌കാരത്തിന്റെ അടിത്തറയിലാണ് രാഷ്ട്രം കെട്ടിപ്പടുത്തതെന്ന് സര്‍സംഘചാവക് ചൂണ്ടിക്കാട്ടി. 

Tags: dr. mohan bhagawat#MohanBhagwatRSS100
ShareTweetSendShareShare

Latest from this Category

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

രുഗ്മിണി അക്ക അന്തരിച്ചു

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾ രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകണം: ഡോ. ജയശ്രീ ആർ എസ്

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

സംഘശതാബ്ദി: സംഘത്തെ അടുത്തറിഞ്ഞ് കൊല്ലത്തിന്റെ പ്രബുദ്ധ സഭ

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

സംഘം റിലീസ് ചെയ്തു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies