ജയ്പൂര്‍: ദേശത്തനിമ വിളിച്ചോതി ജയ്പൂരില്‍ നാടോടി കലാസംഗമം. ജവഹര്‍ കലാ കേന്ദ്രത്തില്‍ സംസ്‌കര്‍ ഭാരതിയും രാജസ്ഥാന്‍ കലാ സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. നാടോടി കലാ പ്രകടനങ്ങളിലൂടെ പഞ്ചപരിവര്‍ത്തന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.





‘നാടോടി ദര്‍ശനം: മനസ്സിന്റെയും മണ്ണിന്റെയും തദ്ദേശീയ ലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ചേതന്‍ ഔദിച്യ, പത്മശ്രീ തിലക് ഗീതായി, അരുണ്‍ പ്രകാശ് വ്യാസ്, അന്‍ഷു ഹര്‍ഷ് എന്നിവര്‍ സംസാരിച്ചു. ടൂറിസം, പരിസ്ഥിതി, നാടോടി കലാ പൈതൃകം മുതല്‍ നവീകരണം വരെയുള്ള വിഷയങ്ങള്‍ അവചരിപ്പിച്ച ചിന്താസഭയില്‍ ഡോ. അമിത രാജ് ഗോയല്‍, അശോക് ശര്‍മ്മ, അരുണ്‍ ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളൈ മുഖ്യാതിഥിയായി.


















Discussion about this post