ലഖ്നൗ: മാതാ അമൃതാനന്ദമയീദേവി മാര്‍ച്ച് 17 ചൊവ്വാഴ്ച അയോധ്യയില്‍ എത്തി. അയോധ്യ രാമക്ഷേത്രഭാരവാഹികള്‍ അമ്മയെ സ്വീകരിച്ചു. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനാണ് അമ്മ അയോധ്യയില്‍ എത്തിയിരിക്കുന്നത്. തീവണ്ടിമാര്‍ഗ്ഗം ശിഷ്യരുടെ അകമ്പടിയോടെയാണ് മാതാ അമൃതാനന്ദമയി എത്തിയത്.
ലോകമെങ്ങും യുദ്ധം നടമാടുന്ന ഈ സാഹചര്യത്തില്‍ സമാധാനത്തിനായുള്ള പ്രാർത്ഥനകളോടെയാണ് അമ്മയെ അയോധ്യ രാമക്ഷേത്ര ഭാരവാഹികള്‍ വരവേറ്റത്. മാര്‍ച്ച് 19 വ്യാഴാഴ്ച, രാഷ്‌ട്രപതി ദ്രൗപതി മുർമുവും അമ്മയും ചേർന്ന് നഗരത്തിലെ ശ്രീരാമ ക്ഷേത്രത്തിൽ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും. ലോകസമാധാനത്തിനായി ശ്രീരാമന്റെ ദിവ്യ സംരക്ഷണം ആണ് പ്രാര്‍ത്ഥിക്കുക.
ചൈത്ര നവരാത്രയുടെ ആദ്യദിനമെന്ന നിലയില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് അമ്മ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം അയോധ്യയില്‍ ശ്രീരാമരക്ഷായന്ത്രം സ്ഥാപിക്കുക. ശ്രീരാമ യന്ത്രം ശ്രീരാമന്റെ അനുഗ്രഹത്തിനായാണ് സ്ഥാപിക്കുന്നത്. ഇതുവഴി നെഗറ്റീവായ ഊര്‍ജ്ജങ്ങളില്‍ നന്നും സംരക്ഷണം ലഭിയ്‌ക്കുക, ആത്മീയ വളര്‍ച്ചയെ സഹായിക്കുക, വിജയം നല്‍കുക തുടങ്ങിയ ഗുണങ്ങളാണ് ശ്രീരാമരക്ഷായന്ത്രം ഭക്തര്‍ക്ക് നല്‍കുക.

















Discussion about this post