തിരുവനന്തപുരം: സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സേവനം എന്താണെന്നും എന്തിനാണെന്നും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍. സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന്റെ വളര്‍ച്ച എന്നത് പാണ്ഡിത്യത്തിന്റെ കൂടി വളര്‍ച്ചയാണ്. നളന്ദ സര്‍കലാശാല വിദേശികള്‍ കത്തിച്ചപ്പോള്‍ അവിടത്തെ ഗ്രന്ഥശേഖരം കത്താന്‍ രണ്ട് മാസമെടുത്തു. അത്രയും പുസ്തകങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത് ഭാരതത്തെ തകര്‍ക്കണമെങ്കില്‍ വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കണമെന്നാണ്. നമ്മുടെ പൈതൃകം നാമിപ്പോഴും മനസിലാക്കിയിട്ടില്ല. പൈതൃകം പുനഃസ്ഥാപിക്കുന്നതിന് സേവാഭാരതിയെ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി കേരള പ്രസിഡന്റ് ഡോ. വി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണം നടത്തി.
സേവാഭാരതി കേരള സെക്രട്ടറി സുധീര്‍.കെ, പഴവങ്ങാടി മഹാഗണപതി ക്ഷേത്രം അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എസ്. വിജയകുമാര്‍, ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് ബി. മനു, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, വഞ്ചി പുവര്‍ഫണ്ട് ജനറല്‍ സെക്രട്ടറി ജി. വെങ്കിട്ടരാമന്‍, സേവാഭാരതി കേരളം ജനറല്‍ സെക്രട്ടറി രവി കാച്ചാണി, ട്രഷറര്‍ പ്രസന്നകുമാര്‍ പി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.















Discussion about this post