VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

VSK Desk by VSK Desk
3 July, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: അയോദ്ധ്യ ശ്രീരാമലല്ലക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.  ദൗര്‍ഭാഗ്യകരമായ ഈ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തണമെന്ന് ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നു. ക്ഷമയും സംയമനവും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്യന്തം ദുഃഖകരമായ ഈ സംഭവം രാമഭക്തരുടെയും മുഴുവന്‍ സമൂഹത്തിന്റെയും വികാരങ്ങളെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.

തലമുറകളുടെ പോരാട്ടങ്ങളുടെയും ദശലക്ഷക്കണക്കിന് രാമഭക്തരുടെ സമര്‍പ്പണം, ത്യാഗം, ഭക്തി എന്നിവയുടെയും ഫലമായാണ് ശ്രീരാമജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം  നിര്‍മ്മിച്ചത്. ഇത് ഇന്ന് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.

അങ്ങേയറ്റം അപലപനീയമായ ഈ സംഭവത്തെ അസാധാരണമെന്ന് കണക്കാക്കി മാനേജ്മെന്റിലും ഭരണത്തിലുമുള്ള എല്ലാ പോരായ്മകളും പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ രാമക്ഷേത്രട്രസ്റ്റ് സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെ മുഴുവന്‍ ഹിന്ദുസമൂഹവും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്. ദശലക്ഷക്കണക്കിന് രാമഭക്തരുടെ വിശ്വാസവും ഭക്തിയും തകര്‍ക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും അവസാനിക്കണം. ഇക്കാര്യത്തില്‍, ക്ഷേത്ര മാനേജ്മെന്റും സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശരിയായ സാമ്പത്തിക മാനേജ്മെന്റ്, സുഗമമായ പ്രവര്‍ത്തനത്തിനുള്ള കുറ്റമറ്റതും സുതാര്യവുമായ സംവിധാനങ്ങള്‍, നീതിയും വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷം എന്നിവയിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഹിന്ദു സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും നിലനിര്‍ത്തുമെന്ന് വിശ്വസിക്കുകയാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. 

Tags: RSS#rssAyodyaSTICKYDattatreya Hosabale
Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies