ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക് പുതിയ കാവലാളുകള്‍. പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു. ജനറല്‍ അനില്‍ ചൗഹാന്റെ പിന്‍ഗാമിയായി ലെഫ്റ്റനന്റ് ജനറല്‍ എസ്എസ് രാജ സുബ്രഹ്‌മണിയെ നിയമിച്ചു. പ്രതിരോധ മേധാവിയായി അദ്ദേഹം ഈ മാസം അവസാനത്തോടെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. നിലവിലെ മേധാവിയായ ചൗഹാന്റെ കാലാവധി മെയ് 30ന് അവസാനിക്കും. സിഡിഎസ് പദവിക്ക് പുറമെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് സെക്രട്ടറിയായും അദ്ദേഹം ചുമതലയേൽക്കും.
നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ (NSCS) മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിക്കുകയാണ് ലെഫ്റ്റനന്റ് ജനറൽ സുബ്രഹ്മണി. കഴിഞ്ഞ വർഷം ജൂലൈ 31-ന് കരസേനാ വൈസ് ചീഫ് (VCOAS) സ്ഥാനത്തുനിന്നാണ് അദ്ദേഹം വിരമിച്ചത്.പദവിയില്‍ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലെഫ്റ്റനന്റ് ജനറല്‍ എന്‍എസ് രാജ സുബ്രഹ്‌മണി കേന്ദ്ര സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനെയാണ് നാവികസേനയുടെ മേധാവിയായി നിയമിച്ചിരിക്കുന്നത്. വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയുടെ കാലാവധി മെയ് 31ന് അവസാനിക്കും.
മറ്റൊരു സുപ്രധാന നിയമനത്തിലൂടെ വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ അടുത്ത നാവികസേനാ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡറായ അദ്ദേഹം മെയ് 31-ന് ചുമതലയേൽക്കും.
1987 ജൂലൈ 1-നാണ് കൃഷ്ണ സ്വാമിനാഥൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിൽ വിദഗ്ധനാണ് അദ്ദേഹം. ഖഡക്വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിക്ക് പുറമെ യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, യുഎസ് നേവൽ വാർ കോളേജ് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.

















Discussion about this post