ചെങ്ങന്നൂര്‍: സനാതന ധര്‍മത്തിന്റെ നിലനില്‍പ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പന്‍ കോളജ് പ്രൊഫസറുമായ സരിത അയ്യര്‍. ചെങ്ങന്നൂരില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാധനയും ശക്തിയും ഒരുപോലെ കൊണ്ടുപോകേണ്ട ഒന്നാണ്. സാധനാബലം ഉണ്ടാക്കിയ ശേഷം വേണം സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിരവധി പ്രതിസന്ധികള്‍ വരും. സാധനാബലം ഉണ്ടെങ്കില്‍ അതിനെ ശാന്തതയോടെ നേരിടാം.
സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ വേണ്ടത് കരുത്താണ്. അത് സമയാസമയം ആര്‍ജിച്ച് വേണ്ട തോതില്‍, വേണ്ട സമയത്ത് ഉപയോഗിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മിഷ്ഠരായ പാണ്ഡവരെ ഉപകരണമാക്കിയാണ് അധര്‍മികളെ ഇല്ലാതാക്കിയത്. അതുമാത്രമാണ് അയ്യപ്പസ്വാമിയും ചെയ്തത്. ധര്‍മാധിഷ്ഠിതമായ ഒരു കാലം ഇവിടെ നടക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളെ അയ്യപ്പന്‍ ഉപകരണമാക്കുകയാണ് ചെയ്തത്. വസുധൈവകുടുംബകം എന്നത് നമ്മുടെ ആദര്‍ശമാണ്. എന്നാല്‍ നമ്മള്‍ അഹിംസാവാദികള്‍ ആണ്, ഒന്നും തിരിച്ച് പറയരുത് എന്ന് പറഞ്ഞിരുന്നാല്‍ അധര്‍മികളുടെ തേര്‍വാഴ്ചയായിരിക്കും ഇവിടെ നടക്കുക.
നമുക്ക് വിവേകം വേണം. എവിടെയൊക്കെ നമ്മുടെ ശക്തി കാണിക്കണം, കരുത്ത് കാണിക്കണം എന്ന ബോധ്യം ഉണ്ടാകണം. നമുക്ക് ശക്തി ഉണ്ടെങ്കിലേ നാം ആക്രമിക്കപ്പെടാതിരിക്കൂ. സാധനാബലം കൂടി ആകുമ്പോള്‍ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന കൃത്യമായ കാഴ്ചപ്പാട് ലഭിക്കും. ഇങ്ങനെ നമ്മള്‍ മുന്നേറുകയാണെങ്കില്‍ സനാതന ധര്‍മം എല്ലാ കാലവും ശക്തിയോട് കൂടി നിലനില്‍ക്കും.
അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ അധ്യക്ഷനായ ചടങ്ങില്‍ അമൃതാനന്ദമയീ മഠം സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ആചാരങ്ങളില്‍ നിന്ന് നമ്മള്‍ വ്യതിചലിച്ച്, സാധനാബലം സമാജത്തില്‍ നിന്ന് നഷ്ടപ്പെട്ടപ്പോഴാണ് ഹൈന്ദവ സമൂഹം വെല്ലുവിളി നേരിട്ടത്. സമൂഹത്തില്‍ നിതാന്ത ജാഗ്രത നമുക്കാവശ്യമാണ്. കര്‍മധീരതയാണ് ആത്മീയതകൊണ്ട് പഠിപ്പിച്ചിട്ടുള്ളത്. ഈ തത്വം മനസിലാക്കാതെ വരുമ്പോഴാണ് നമ്മള്‍ ഹിന്ദുനാമധാരികള്‍ മാത്രമായി മാറുന്നത്.















Discussion about this post