VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

VSK Desk by VSK Desk
29 June, 2026
in കേരളം
ShareTweetSendTelegram

കായംകുളം: എല്ലാവരും സ്നേഹപൂര്‍വം ‘ഗോപാല്‍ജി’ എന്ന് വിളിക്കുന്ന ഗോപാലന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഘശാഖയില്‍ എത്തിയത്. ഏഴ് പതിറ്റാണ്ടായി ആര്‍എസ്എസിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പക്ഷാഘാത ചികിത്സ തുടരുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസവും ശാഖയില്‍ പങ്കെടുത്തിരുന്നു. ഗോപാല്‍ജി ഇക്കഴിഞ്ഞ വര്‍ഷവും 135 കേസരി വരിക്കാരെ ചേര്‍ത്തിരുന്നു. 1947 മെയ് 5ന് നിറയില്‍ മുക്കില്‍ രാമന്‍, ചെല്ലമ്മ മൂത്തമകന്‍ ആയി ജനനം. വിദ്യാഭ്യാസം പുളിയറ സ്‌കൂളില്‍ ആയിരുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിറയില്‍മുക്ക് ശാഖയില്‍ പോയി തുടങ്ങിയത്. ആ സമയം പി. പരമേശ്വരന്‍ ആയിരുന്നു കാര്‍ത്തികപ്പള്ളി താലൂക്ക് പ്രചാരക്. ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പങ്കെടുത്ത 1965ലെ കോയമ്പത്തൂര്‍ പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്തു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴ പാണാവള്ളി മണ്ഡലത്തില്‍ വിസ്താരക് ആയി. പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച ശേഷം പരമേശ്വര്‍ജിയുടെ നിര്‍ദേശ പ്രകാരം വയനാട്ടിലെത്തി. തിരികെ നാട്ടില്‍ എത്തി സംഘ പ്രവര്‍ത്തനത്തില്‍ സജീവമായി. 1971ല്‍ ചിറയിന്‍കീഴ് താലൂക്ക് പ്രചാരക് ആയി. ആദ്യം വര്‍ക്കല കേന്ദ്രമാക്കിയും, പിന്നീട് ആറ്റിങ്ങല്‍ കേന്ദ്രമാക്കിയും 5 വര്‍ഷം പ്രവര്‍ത്തിച്ചു.

1973-ല്‍ നാഗ്പൂരില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്തു. 1975-ല്‍ കോഴിക്കോട് പേരാമ്പ്ര താലൂക്ക് പ്രചാരക് ആയിരിക്കുമ്പോഴാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്നത്. ആദ്യദിനം തന്നെ കാര്യാലയം പോലീസ് പൂട്ടി. ഒരാഴ്ചക്കാലം ഒളിവില്‍ കഴിഞ്ഞു.

പിന്നീട് സംഘ നിര്‍ദേശ പ്രകാരം തിരികെ ആലപ്പുഴയില്‍ എത്തി. കര്‍ത്തികപ്പള്ളി താലൂക് പ്രചാരക് ആയിരുന്ന സുകുമാര്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് കാര്‍ത്തികപ്പള്ളി- മാവേലിക്കര താലൂക്ക് പ്രചാരക് ആയി ഗോപാല്‍ജി പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയതിന് ഗോപാല്‍ജി അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു ഭീകര ലോക്കപ്പ് മര്‍ദനത്തിന് വിധേയരാക്കി. ആറു മാസത്തെ കഠിന തടവ് കഴിഞ്ഞ് വീണ്ടും കാര്‍ത്തികപ്പള്ളി താലൂക് പ്രചാരക്, 1979-80 പാലക്കാട് പട്ടാമ്പി താലൂക് പ്രചാരക്, 1981-83 ഗുരുവായൂര്‍ താലൂക്ക് പ്രചാരക് ആയും പ്രവര്‍ത്തിച്ചു.

അമ്മ രോഗബാധിത ആയതിനെ തുടര്‍ന്ന് തിരികെ വന്നു. 1984-ല്‍ വിവാഹിതനായി. പിന്നീട് ആലപ്പുഴ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ചെങ്ങന്നൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് തുടങ്ങി വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.

1974 മുതല്‍ 1983 വരെ തുടര്‍ച്ചയായി സംഘം ശിക്ഷാ വര്‍ഗില്‍ ശിക്ഷകനായിരുന്നു. സ്ഥാനീയ കാര്യകര്‍ത്താവായി പ്രവര്‍ത്തിക്കുന്ന സമയം കായംകുളം ഐടിഐ മാനേജര്‍ ആയും, മാവേലിക്കര വിദ്യാധിരാജ നഴ്സിങ് സ്‌കൂള്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012- കാലഘട്ടത്തില്‍ പാണ്ടനാട് ബാലാശ്രമത്തിന്റെ ചുമതല ഉള്ളപ്പോഴായിരുന്നു പക്ഷാഘാതം ഉണ്ടായത്.

ശാരീരിക അവശതകള്‍ക്കിടയിലും മുടങ്ങാതെ ശാഖയിലെത്തുകയും, ഗൃഹസമ്പര്‍ക്കങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്ന അവസാന നിമിഷവും ശാഖയില്‍ സജീവമായിരുന്നു.

നിലവില്‍ കായംകുളം ഖണ്ഡ് സഹ സംഘചാലകായിരുന്നു. സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: സതിയമ്മ: മക്കള്‍: ശ്രീദേവി, ഗായത്രി. മരുമക്കള്‍: ഹരി, അജിത്ത്. കൊച്ചുമക്കള്‍: കാശിനാഥന്‍, ശിവപ്രിയ, ദേവാംശ്.

ആര്‍എസ്എസ് അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍, ദക്ഷിണ കേരളം പ്രാന്തകാര്യകാരി സദസ്യന്‍ എ.എം. കൃഷ്ണന്‍, പ്രാന്ത പ്രചാരക് പ്രമുഖ് അജയകുമാര്‍, സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍, ബാലവിദ്യാര്‍ത്ഥി പ്രമുഖ് ചി.വെ. ശ്രീനീഷ്, കാര്യകാരി സദസ്യരായ എം.ആര്‍. പ്രസാദ്, വി. മുരളീധരന്‍, ശബരിഗിരി വിഭാഗ് പ്രചാരക് സി.വി. രാജേഷ്, കാര്യവാഹ് ജി. വിനു, ജില്ലാ കാര്യവാഹ് അഡ്വ. സതീഷ്, ജന്മഭൂമി പത്തനംതിട്ട എഡിഷന്‍ മാനേജര്‍ എ.സി. സുനില്‍, ബിജെപി നേതാക്കളായ സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ShareTweetSendShareShare

Latest from this Category

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies