VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
4 July, 2026
in കേരളം
ShareTweetSendTelegram

ന്യൂദല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയിക്ക് പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാനവികതയുടെ സംവേദനത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വാക്കുകളുടെ മേലുള്ള ആധിപത്യവും ചാരുതയാര്‍ന്ന സാഹിത്യവും ജീവിതാനുഭവവും തീവ്രമായ പഠനവും അതിനെല്ലാമുപരി സംഘത്തില്‍ നിന്ന് ലഭിച്ച പ്രേരണയുമെല്ലാം ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അടല്‍ജിയുടേതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ദേശീയ വാരികയായ പാഞ്ചജന്യ പുറത്തിറക്കിയ അമിത് അടല്‍ എന്ന ഡോക്യുമെന്ററി വിചാര്‍ വിനിമയ് ന്യാസ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൊസബാളെ.

പാഞ്ചജന്യയുടെ ആദ്യ എഡിറ്റോറിയലിന് അടല്‍ജി നല്കിയ തലക്കെട്ട് ജമ്മുകശ്മീരില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല എന്നായിരുന്നു. അവസാനശ്വാസം വരെ അദ്ദേഹം ഈ നിലപാടില്‍ ഉറച്ചുനിന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അടല്‍ജി അവശേഷിപ്പിച്ച അടയാളം നമുക്ക് പരിചിതമാണ്. സത്യത്തിനായുള്ള അന്വേഷണം, വിവരങ്ങളുടെ വിതരണം, ആഴത്തിലുള്ള ചിന്ത തുടങ്ങിയവയിലൂന്നിയാണ് അടല്‍ജി ആദ്യ എഡിറ്റര്‍ എന്ന നിലയില്‍ പാഞ്ചജന്യയെ നയിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ആശയാദര്‍ശങ്ങളില്‍ അടല്‍ജി വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലാ രാഷ്ട്രീയ പ്രക്ഷുബ്ധതകള്‍ക്കിടയിലും, പാര്‍ട്ടി സങ്കുചിതത്വത്തിന് അതീതമായി പ്രവര്‍ത്തിച്ച ഒരേയൊരു നേതാവ് അടല്‍ജിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന സന്ദര്‍ശിച്ച് അതിന്റെ തെറ്റായ നയങ്ങളെ ധീരമായി എതിര്‍ത്ത ആദ്യത്തെ ഭാരതീയ നേതാവായിരുന്നു അടല്‍ജി. ആര്‍എസ്എസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ചിലര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍, തനിക്ക് സംഘവുമായി പൊക്കിള്‍ക്കൊടി ബന്ധമാണെന്ന് പ്രഖ്യാപിക്കുകയായണ് അദ്ദേഹം ചെയ്തത്. നമ്മുടെ സര്‍ക്കാരല്ലെങ്കില്‍ ഏത് സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളുകളില്‍ സരസ്വതി വന്ദനം നടപ്പാക്കുമെന്ന് അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചവരെ വെല്ലുവിളിച്ചു. സരസ്വതി നദിയുടെ പുനഃസ്ഥാപനത്തിനും ഗവേഷണത്തിനും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു, മുരളി മനോഹര്‍ ജോഷി പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Dattatreya Hosabale
ShareTweetSendShareShare

Latest from this Category

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies