കോട്ടയം: അഡ്വ. എന്‍. ഗോവിന്ദ മേനോന്റെ സമര്‍പ്പിതമായ പ്രവര്‍ത്തനം ആര്‍എസ്എസിന് കേരളത്തില്‍ വലിയൊരു ജനകീയ അടിത്തറ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ ആദ്യ പ്രാന്ത സംഘചാലകായിരുന്ന അഡ്വ. എന്‍ ഗോവിന്ദമേനോനെ അനുസ്മരിച്ച് കോട്ടയത്ത് നടത്തിയ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എ ഗോപാലകൃഷ്ണന്‍.
എന്‍എസ്എസ് പ്രസിഡന്റ് പോലുള്ള ഉയര്‍ന്ന പദവികള്‍ വഹിക്കുമ്പോഴും സമര്‍പ്പിത സ്വയംസേവകനായിതന്നെ ഗോവിന്ദമേനോന്‍ പ്രവര്‍ത്തിച്ചു. സ്വയംസേവകരില്‍ സംഘം പ്രതീക്ഷിക്കുന്ന എല്ലാ സദ്ഗുണങ്ങളും അദ്ദേഹത്തിന് ജന്മനാതന്നെ ഉണ്ടായിരുന്നു. ഗോവിന്ദമേനോന്റെ ജനസ്വാധീനവും വ്യക്തിപ്രഭാവവും കോട്ടയത്തും മുഴുവന്‍ കേരളത്തിലും സംഘവളര്‍ച്ചയില്‍ ഏറെ സഹായകമായി. ഇപ്പോഴത്തേതു പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഹിന്ദുസമൂഹം നേരിട്ട വെല്ലുവിളികള്‍ ഏറ്റെടുക്കാനും വിജയം നേടാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘത്തിനു കഴിഞ്ഞെന്നും എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അഡ്വ. എന്‍. ഗോവിന്ദമേനോന്‍ സ്മാരക സമിതി നടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപി അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ സംഘചാലക് എ. കേരള വര്‍മ്മ, വിഭാഗ് സേവാപ്ര മുഖ് ഷിജു എബ്രഹാം ജില്ലാ പ്രചാർ പ്രമുഖ് ആർ ജയകുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.














Discussion about this post