സിദ്ധാര്‍ത്ഥനഗര്‍(ഉത്തര്‍പ്രദേശ്): ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തിയാണ് യുവസമൂഹമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍. രാഷ്ട്രത്തോടും സമൂഹത്തോടും സംസ്കൃതിയോടുമുള്ള ഉത്തരവാദിത്തങ്ങള്‍ യുവാക്കള്‍ മനസ്സിലാക്കുകയും ക്രിയാത്മകവും സൃഷ്ടിപരവുമായ പങ്ക് വഹിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രനിര്‍മ്മാണമെന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ശക്തവും സ്വാശ്രയവുമായ ഭാരതം സാധ്യമാകുന്നതിന് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും, പ്രത്യേകിച്ച് യുവാക്കളുടെയും സജീവ പങ്കാളിത്തം അനിവാര്യമാണ്. നമ്മുടെ സംസ്കാരം, പൈതൃകം. ചരിത്രം എന്നിവ മനസിലാക്കുകയും അച്ചടക്കം, സേവനം, ഐക്യം, ദേശസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
വിഭാഗ് സംഘചാലക് മുന്‍ഷി രാമചന്ദ്ര ചൗധരി, ഡോ. രത്നാകര്‍ പാണ്ഡെ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.






















Discussion about this post