തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ കുടുംബ സംഗമവും സരസ്വതി ദക്ഷിണയും നടന്നു. മുൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ഐ.ബി ഡയറക്ടർ വി. പാർവതി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ എന്നിവർ പ്രസംഗിച്ചു.
തദ്ദേശീയ കൊറോണറി സ്റ്റെന്റ് വികസിപ്പിച്ച ശാസ്ത്രജ്ഞൻ എൻ.എൻ. സുഭാഷിനെയും, സച്ചിൻ ജെ ഷേണോയെയും ചടങ്ങിൽ ആദരിച്ചു.














