ശ്രീനഗര്‍(ജമ്മു കശ്മീര്‍): ചരിത്രപ്രസിദ്ധമായ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2026-27 ലെ നാഷണല്‍ കള്‍ച്ചറല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ക്ഷേത്രസംരക്ഷണത്തിനും സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഈ തുക വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ശ്രീനഗറില്‍ ആയിരം അടി ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 244 പടികള്‍ കയറിയാണ് നിലവില്‍ സന്ദര്‍ശകര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. ക്ഷേത്രപരിസരത്ത് നിന്നാല്‍ ശ്രീനഗര്‍ നഗരത്തിന്റെയും ദാല്‍ തടാകത്തിന്റെയും ചുറ്റുമുള്ള കുന്നുകളുടെയും കാഴ്ചകള്‍ കാണാം. ഭക്തര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ഇവിടേക്ക് എത്തിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ വിശദമായ രൂപരേഖ താമസിക്കാതെ പുറത്തുവരും. നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം. ജമ്മു കശ്മീരിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.














Discussion about this post