നെടുമങ്ങാട്: ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിച്ചു മുന്നേറുകയാണ് യുവശക്തിയുടെ ഏറ്റവും വലിയ കരുത്തെന്ന് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. നെടുമങ്ങാട്ട് ആര്‍എസ്എസ് സംഘടിപ്പിച്ച ഉണര്‍വ് 2026 യുവസംഗമത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തക്കുറിച്ച് അറിവുണ്ടാക്കുക, അതില്‍ അഭിമാനം കൊള്ളുക, വിശ്വാസം വരുത്തുക എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ദീര്‍ഘകാലം ഭരിച്ച ബ്രിട്ടീഷുകാരും അതിനുശേഷം ആ പാത പിന്തുടര്‍ന്ന രാഷ്‌ട്രീയക്കാരും നാടിന്റെ യഥാര്‍ത്ഥ ചരിത്രം നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചില്ലെന്ന് യുവസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ പറഞ്ഞു. കുടുംബത്തിന്റെ സ്ഥിതിക്കനുസരിച്ച് സാമ്പത്തിക നിയന്ത്രണം ഉണ്ടാവണമെന്നും ഈ അവബോധം കുട്ടികളിലേക്ക് പകരണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്. വിഷ്ണു സ്വാഗതവും ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്‍. രാജേഷ് നന്ദിയും പറഞ്ഞു.













Discussion about this post