തിരുവനന്തപുരം: വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടാന്‍ നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണമെന്ന് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയ കാലഘട്ടമാണിത്. രാജ്യത്തിന്റെ വ്യാവസായിക മുന്നേറ്റം കുതിപ്പിലാണെന്നും 2047ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടാന്‍ നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള പോരാളികള്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയമാക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി ഇരുപത്തിനാലാം വയസില്‍ ജയിലിലടയ്ക്കപ്പെട്ട വി.ഡി. സവര്‍ക്കറാണ്. പുതിയ ഇന്ത്യയില്‍ യുവതലമുറയ്ക്ക് വലിയ സാഹചര്യങ്ങളും സാധ്യതകളുമാണുള്ളത്. ബി.ആര്. അംബേദ്കര്‍ ഉച്ചനീചത്വങ്ങളെ മറികടന്ന് ഭരണഘടനവരെ സമ്മാനിച്ചത് യുവത്വത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post